ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരം നിരോധിച്ചതായി ജില്ലാ കളക്ടര്‍..?

ഇടുക്കിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാരവും ചരക്ക് വാഹനങ്ങളുടെ യാത്രയും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശക്തമായ മഴ തുടരുന്നതിനിടെ ജില്ലയിലെ വിവിധ ഡാമുകളും തുറന്നുവിട്ടിരിക്കുകയാണ്. നദികളെല്ലാം കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ യാത്ര ദുഷ്കരമാണ്.

ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദ സഞ്ചാരികളെയും ചരക്ക് വാഹനങ്ങളെയും ജില്ലയില്‍ പ്രവേശിപ്പിക്കില്ല.തുടര്‍ച്ചയായി മൂന്നാം ദിവസവും സംസ്ഥാനമൊട്ടാകെ മഴക്കെടുതിക്ക് കുറവില്ല. മഴക്കെടുതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിലായി മരിച്ചവരുടെ എണ്ണം 26 ആയി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*