ഇടുക്കിയില്‍ വീണ്ടും കനത്ത മഴ,മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു…

കനത്ത മ‍ഴയും പ്രളയവും നാശം വിതച്ച ഇടുക്കിയില്‍ വീണ്ടും കനത്ത മ‍ഴയ്ക്ക് സാധ്യത. ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.40 അടിയിലെത്തി. പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ആദ്യ ഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കി.

അതിനിടെ ജല നിരപ്പ് ഉയര്‍ന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു .മൂന്നാര്‍, മുതിരപ്പുഴ, കല്ലാറുകുട്ടി, ലോവര്‍പെരിയാര്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396 അടിയിലേക്ക് താഴ്ന്ന് തുടങ്ങി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*