ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു…

സംസ്ഥാനത്തുടനീളം മഴ ശക്തമായതോടെ ഇതിന് മുമ്ബില്ലാത്ത പ്രളയത്തെ നേരിടുകയാണ് കേരളം. പത്തനംതിട്ടയിലും തൃശൂരിലും ചാലക്കുടിയിലും ഹെലികോപ്‌റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്.

റാന്നിയില്‍ ഹെലികോപ്‌റ്ററുകള്‍ ഉപയോഗിച്ചും മറ്റ് സ്ഥലങ്ങളില്‍ ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ ബോട്ട് വഴിയുള്ള രക്ഷാപ്രവര്‍ത്തനം പലപ്പോഴും തടസപ്പെടുന്നുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ മോദിയുമായി സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയേയും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*