ഗൂഗിള്‍ മാപ്‌ ഉപയോഗിച്ച്‌ നഷ്ടപ്പെട്ട മൊബൈല്‍ കണ്ടെത്താം…

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ ഇനി പുതിയ മാര്‍ഗ്ഗവും. അതായത് ആപ്പിള്‍ മൊബൈലുകളില്‍ ‘Find My Phone’ എന്നും ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ ‘Find Your Phone’ എന്ന സവിശേഷതയും ഉണ്ട്. ഈ സവിശേഷത ഉളളതിനാല്‍ നിങ്ങള്‍ സന്ദര്‍ശിച്ച എല്ലാ സ്ഥലങ്ങളും അവയുടെ ലൊക്കേഷനും ട്രാക്ക് ചെയ്യാന്‍ ഫോണിലൂടെ കഴിയും.

ഗൂഗിള്‍ മാപ്‌സിന്റെ സഹായത്തോടെ നിങ്ങളുടെ ഉപകരണത്തിന്റെ സ്ഥാനം ഒരു ടൈംലൈന്‍ എന്ന രൂപത്തില്‍ ട്രാക്ക് ചെയ്യാം.ആവശ്യമുളള കാര്യങ്ങള്‍:ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുളള മറ്റേതെങ്കിലും ഫോണ്‍ അല്ലെങ്കില്‍ പിസി, ഗൂഗിള്‍ അക്കൗണ്ടിന്റെ ലോഗിന്‍ ഐഡിയും പാസ്‌വേഡും.

 

ഏതെങ്കിലും ഒരു സ്മാര്‍ട്ട്‌ഫോണില്‍ അല്ലെങ്കില്‍ പിസിയില്‍ www.maps.google.co.in എന്ന് തുറക്കുക.ഇനി നിങ്ങളുടെ നഷ്ടപ്പെട്ട ഫോണുമായി ലിങ്ക് ചെയ്ത ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുക.അടുത്തതായി മുകളില്‍ വലതു കോണില്‍ കാണുന്ന മൂന്നു തിരശ്ചീന ഐക്കണില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ടാപ്പു ചെയ്യുകയോ ചെയ്യാം.ഇനി ‘Your timeline’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.ഇവിടെ നിങ്ങളുടെ ഉപകരണത്തിന്റെ സ്ഥാനം കാണാന്‍ വര്‍ഷം, മാസം, ദിവസം എന്നിവ നല്‍കുക.നിലവിലെ ലൊക്കേഷനോടൊപ്പം നിങ്ങളുടെ ഉപകരണത്തിന്റെ ലൊക്കേഷന്‍ ഹിസ്റ്ററിയും ലഭിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*