നാലു ദിവസം ബാങ്ക് അവധി ; എടിഎമ്മുകള്‍ കാലിയാകാന്‍ സാധ്യത..??

സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി നാലു ദിവസം അവധി. വെള്ളി ഒന്നാം ഓണവും ശനി തിരുവോണവുമാണ്. ഞായര്‍ ഒഴിവും തിങ്കളാഴ്ച ശ്രീ നാരായണഗുരു ജയന്തിയുമായതോടെയാണ് തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയാകുന്നത്. ബുധനാഴ്ച ബക്രീദിനും ബാങ്ക് അവധിയാണ്.

ഫലത്തില്‍ വ്യാഴാഴ്ച മാത്രമാണ് സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് പ്രളയബാധിത മേഖലകളില്‍ മിക്ക ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തുടര്‍ച്ചയായി അവധി കൂടി എത്തുന്നതോടെ മിക്കയിടത്തും എടിഎമ്മുകള്‍ കാലിയാകാനും സാധ്യത ഏറെയാണെന്നാണ് റിപ്പോര്‍ട്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*