പിറന്നാള്‍ ദിനത്തില്‍ ഭാര്യയക്ക് സര്‍പ്രൈസ് നല്‍കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം..!!

പിറന്നാള്‍ ദിനത്തില്‍ ഭാര്യയക്ക്  സര്‍പ്രൈസ് നല്‍കാന്‍ ശ്രമിച്ച ഭര്‍ത്താവിന് ദാരുണാന്ത്യം. ഭാര്യയ്ക്ക് സമ്മാനം നല്‍കാന്‍ ജനാല വഴി ഫ്‌ലാറ്റില്‍ കടക്കാന്‍ ശ്രമിച്ചതിനിടയില്‍ ഐടി പ്രഫഷണലായ തോജസ് ദുബെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചു. മുംബൈയിലെ ശാന്തകുറുസ് എന്ന ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം.

ഭാര്യയുടെ പിറന്നാള്‍ പ്രമാണിച്ച് ജോലി സ്ഥലത്ത് നിന്നും മുബൈയില്‍ എത്തിയ തേജസ് കൂട്ടുകാരന്റെ ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. തെജസും സുഹൃത്തും ചേര്‍ന്ന് ആറാം നിലയിലുള്ള ഫ്‌ലാറ്റിന്റെ ജനാല വഴി സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ അഞ്ചരയോടെ തേജസ് ഫ്‌ലാറ്റിന്റെ മുമ്പിലെത്തി.

തേജസ് കൂട്ടുകാരനെ താഴെ നിര്‍ത്തി മുകളിലേക്ക് കയറുകയായിരുന്നു. ജനലിലൂടെ ഉള്ളിലേക്ക് കടക്കുന്നതിന്റെ ഇടയ്ക്ക് നിലതെറ്റി താഴേക്ക് വീണു. സംഭവം നടക്കുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. താഴെവീണ തേജസിനെ വാച്ച്മാനാണ് ആശുപത്രിയില്‍ എത്തിച്ചത്. 2014 മുതല്‍ ബെല്‍ജിയത്തില്‍ ജോലി നോക്കുകയാണ് തേജസ്. ഭാര്യ പൂനെയില്‍ സോഫ്റ്റ് എന്‍ജിനിയറാണ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*