രാജ്യത്തെ ഏറ്റവും കൂടുതല്‍ ലൈക്കുള്ള പൊലീസ് പേജായി കേരളാ പൊലീസ്; ഈ നേട്ടത്തിലൂടെ പിന്നിലാക്കിയത്…

ആശയ സംവേദനത്തിന്റെ നവ മാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനമാണ് കേരളാ പൊലീസ് കാഴ്ചവെക്കുന്നത്.ബോധവത്കരണ പരിപാടികളും, മാര്‍ഗനിര്‍ദ്ദേശങ്ങളുമാണ് ഫേസ്‌ബുക്ക് വഴിയുള്ള സേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

നേരിട്ട് പൊലീസിനോട് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ പരാതികള്‍ പങ്കുവെക്കാനും സൈബറിടത്തിലെ പരാതികള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുവാനും പൊലീസ് സേന സദാ സമയവും ഫെയ്‌സ് ബുക്ക് പേജിലൂടെ സന്നദ്ധമാണ്.

വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീ സുരക്ഷയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലും പൊലീസ് സേന സോഷ്യല്‍,മീഡിയ വിഭാഗം അനുദിനം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബോധവല്‍ക്കര പരിപാടികള്‍ വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കീ.കീ ചലഞ്ച് പോലെയുള്ള പരിപാടികള്‍ക്കെതിരെ പൊലീസ് സേന നടത്തിയ ബോധവല്‍ക്കരണ ട്രോളുകള്‍ ഏറെ ശ്രദ്ദേയമായിരുന്നു.

മോമോ ഗെയിമും ബ്ലുവെയില്‍ ഗെയിമുകള്‍ ഉള്‍പ്പടെയുള്ള അപകടകരമായ ഗെയിമുകള്‍ക്കെതിരെ പൊലീസ് സേനയുടെ ബോധവല്‍ക്കരണം മികച്ചതായിരുന്നു. സേനയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിലും സോഷ്യല്‍ മീഡിയ വിഭാഗം മികച്ച പങ്കാണ് വഹിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*