എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ സ്ഥിതിഗതികള്‍ അതീവ ഗരുതുരമെന്ന് റിപ്പോര്‍ട്ട്…

എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ സ്ഥിതിഗതികള്‍ അതീവ ഗരുതുരമെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, ചേന്ദമംഗലം മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നു. ഇവിടെയുള്ള പല വീടുകളിലും കുടുക്കിയവരെ രക്ഷിക്കാന്‍ ആരുമെത്തിയിട്ടില്ല.ഒട്ടേറെ പേര്‍ കെട്ടിടകങ്ങളുടെ മുകളിലെ നിലകളില്‍ കഴിയുകയാണെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഫൈബര്‍ വള്ളത്തിലെത്തിയ മലപ്പുറം താനൂരില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നത്.

ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് പോയ ഇവര്‍ കണ്ടത് ദയനീയമായ കാഴ്ചയാണ്. വെള്ളിയാഴ്ച വൈകീട്ടുള്ള വിവരമാണ് താനൂരില്‍ നിന്ന് പോയവര്‍ പറയുന്നത്.നാല്‍പ്പതോളം പേരെ ഇവര്‍ രക്ഷപ്പെടുത്തി. ഈ സമയം പലരും കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് ഇവരെ കൈകാണിച്ചും ഒച്ചവച്ചും വിളിക്കുന്നുണ്ടായിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെയാണ് ഒട്ടേറെ പേര്‍ കഴിയുന്നത്.

സേനാവിഭാഗങ്ങളും സജീവമാണെങ്കിലും ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് അവര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല. മേഖലകളിലേക്ക് കൂടുതല്‍ സഹായം ആവശ്യമാണ്.രക്ഷാപ്രവര്‍ത്തനത്തിന് ആളുകളുടെ അപര്യാപ്തതയുണ്ട്. എയര്‍ലിഫ്റ്റിങ് പലയിടത്തും സാധ്യമല്ലാത്ത സാഹചര്യമാണ്.

ബോട്ടുകള്‍ മതിയായ എണ്ണത്തിലില്ല. കെട്ടിടങ്ങളുടെ രണ്ടുനിലകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണെന്നും തെങ്ങുകളുടെ മുകള്‍ ഭാഗം മാത്രമേ കാണുന്നുള്ളൂ.മഴ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും ശമിച്ചിട്ടില്ല. ചിലയിടങ്ങളില്‍ നല്ല ഒഴുക്കുണ്ട്. ക്യാംപുകളിലെ അവസ്ഥയും ദയനീയമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*