ഇ.പി. ജയരാജന്‍റെ മന്ത്രിസ്ഥാനം : സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം…

ഇ.പി ജയരാജന്‍റെ നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ്‌ ചെന്നിത്തല. ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതിലെ ധാര്‍മ്മികത എന്താണെന്നാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവിന്‍റെ പ്രധാന ചോദ്യം. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടമായ ഇ.പി ജയരാജന്‍ വീണ്ടും തിരിച്ചെത്തുകയാണ്.

നാളെ രാവിലെ 10 മണിക്കാണ് ഇ.പി.ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ജയരാജന്‍ സംബന്ധിക്കും. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ജയരാജന്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മന്ത്രിപദത്തില്‍ തിരികെ എത്തുന്നത്.

നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുക.2016 ഒക്ടോബർ 14നാണ് വിവാദത്തെ തുടർന്ന് ഇ.പി. ജയരാജൻ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്നത്.സിപിഐയുടെ എതിർപ്പു കുറഞ്ഞ സാഹചര്യത്തിലാണ് ഇ.പിക്ക് വീണ്ടും മന്ത്രി പദത്തിന് വഴിയൊരുങ്ങിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*