Breaking News

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്ര രേഖയായ ‘ഓരോ ജീവനും വിലപ്പെട്ടതാണ’് എന്ന പുസ്തകത്തിനു ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്…

ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് കാസര്‍കോട് ഉദുമ സ്വദേശി എം എ റഹ് മാന് ലഭിച്ചു. എം എ റഹ് മാന്റെ ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്ര രേഖയാണ് ‘ഓരോ ജീവനും വിലപ്പെട്ടതാണ’് എന്ന പുസ്തകം.ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഓഗസ്റ്റ് 13 ന് കോഴിക്കോട് രവീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച്‌ കെ. രാഘവന്‍ എം.പി എം എ റഹ് മാന് സമ്മാനിക്കും.

അധികാരി വര്‍ഗവും അവര്‍ക്ക് വേണ്ടി ദാസ്യ വേല ചെയ്യുന്ന ശാസ്ത്രജ്ഞന്‍മാരും ചേര്‍ന്ന് അനാഥമാക്കി കളഞ്ഞ ജീവിതമാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടേത്. ഈ ജീവിതങ്ങള്‍ ലോക മനസാക്ഷിയുടെ മുമ്ബില്‍ വേദനിപ്പിക്കുന്ന ചോദ്യമായി നില്‍ക്കുന്നു. നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടം അവസാനിച്ചിട്ടില്ല. നീതിക്ക് വേണ്ടി പോരാടുമ്പോള്‍ തന്നെ അതിനകത്തെ ധാര്‍മികതയുമായി ഏറ്റുമുട്ടേണ്ടി വരികയും വാക്കിനെ പൊറുതികെട്ട സഞ്ചാരത്തിന് വായ്ക്കരിയാക്കി മാറ്റുകയുമാണ് റഹ് മാന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*