ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലായ്‌ക്കെതിരെ പൊലീസ് നടപടി..!!

ലിവര്‍പൂളിലെ തന്റെ ആദ്യ സീസണില്‍ തന്നെ ആരാധകരെ തന്നിലേക്ക് അടുപ്പിക്കുകയായിരുന്നു ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലാ. മുടി മിനുക്കിയും, ടാറ്റുകള്‍ ശരീരത്തില്‍ നിറയ്ക്കാനുമല്ല, എനിക്ക് ഫുട്‌ബോള്‍ കളിക്കാനാണ് ഇഷ്ടം എന്ന് പറഞ്ഞ സലയ്ക്ക് കുറഞ്ഞ കാലയളവില്‍ തന്നെ ലോകം മുഴുവന്‍ ആരാധകരുണ്ടായി. റഷ്യന്‍ ലോകകപ്പിലും താരം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. റഷ്യന്‍ മണ്ണില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയില്ലെങ്കിലും പിന്നീട് കളത്തിലിറങ്ങിയപ്പോള്‍ തന്റെ ഗോള്‍കൊണ്ടാണ് സലാ മറുപടി നല്‍കിയത്.

എന്നാല്‍, താരത്തിനിതിരെ മെര്‍സിഡസ് പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. വാഹനം ഓടിക്കുന്നതിന് ഇടയില്‍ ഫോണില്‍ സംസാരിച്ചതാണ് സലയെ നിയമനടപടിക്ക് വിധേയനാക്കുന്നത്. കാറ് ഓടിക്കുന്നതിനിടെ ഫോണില്‍ നോക്കുന്ന സലയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ നിമിഷങ്ങള്‍ക്കകമാണ് പ്രചരിച്ചത്. ട്രാഫിക്കില്‍ കുരുങ്ങിയപ്പോള്‍ കാര്‍ നിര്‍ത്തി ഫോണില്‍ നോക്കുന്ന സാലായാണ് വീഡിയോയില്‍. ഈ സമയം നിരത്തില്‍ നിന്നിരുന്നവര്‍ അമ്പരന്നുവെങ്കിലും താരം മൊബൈലില്‍ നിന്ന് കണ്ണെടുത്തില്ല.

മാത്രമല്ല, ആരയേും നോക്കാതെ ഉടന്‍ കാറ് ഡ്രൈവ് ചെയ്ത് പോകുകയും ചെയ്തു. ഒരു ഫുട്‌ബോള്‍ താരം ഡ്രൈവിങ്ങിന് ഇടയില്‍ കാര്‍ ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഇതുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മെര്‍സിസൈഡ് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, സലായുമായി ഇക്കാര്യം സംസാരിച്ചു.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ക്ലബും, സലായും പരസ്യ പ്രതികരണം നടത്തില്ലെന്ന് ലിവര്‍പൂള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*