ദുരിതബാധിതരെ സഹായിക്കാനെത്തിയവര്‍ക്ക് നന്ദി പറഞ്ഞ് വി.എസ്…

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും അവരെ ആശ്വസിപ്പിക്കാനും മുന്നിട്ടിറങ്ങിയ എല്ലാവരെയും ഭരണപരിഷ്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ അഭിനന്ദിച്ചു. ദുരന്തമുഖത്ത് സങ്കുചിതമായ പരിഗണനകളെല്ലാം മാറ്റിവെച്ച്‌ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടക്കുന്നത്.

ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തുന്നത് നല്ല കാര്യമാണ്. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന് ദേശീയ ദുരന്തത്തിന്റെ വ്യാപ്തിയുണ്ടെന്ന് ബോദ്ധ്യപ്പെടാനും ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും ഈ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വി.എസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*