ഡല്‍ഹി ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ കേജ്‌രിവാളിനെ പ്രതിചേര്‍ത്ത് കുറ്റപത്രം ഡല്‍ഹി പൊലീസ് കേജ്‌രിവാളിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു…

ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അനുഭവിക്കേണ്ടി വരുന്നതെന്ന സൂചനയാണ് തലസ്ഥാനത്ത് നിന്നും വരുന്നത്. ഡല്‍ഹി ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ കേജ്‌രിവാളിനെ പ്രതി ചേര്‍ത്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന്് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന കേസിലാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വച്ച്‌ ചീഫ് സെക്രട്ടറിയെ എ.എ.പി എംഎ‍ല്‍എമാര്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സംഭവം വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരുമായി നിസഹകരണം സമരം നടത്തുകയും പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുകയും ചെയ്തു. കേസില്‍ മുഖ്യമന്ത്രി കെജ്രിവാളിനെ ഡല്‍ഹി പൊലീസ് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*