ചെങ്ങന്നൂര്‍ താലൂക്ക് വെള്ളത്തില്‍ മുങ്ങി,നൂറ് കണക്കിനാളുകള്‍ വീടുകളില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍…

പമ്പ ഗതിമാറിയതും അച്ചന്‍കോവിലാറ് കരകവിഞ്ഞതും ചെങ്ങന്നൂര്‍ താലൂക്കിനെ വെള്ളത്തില്‍ മുക്കി. നൂറ് കണക്കിനാളുകള്‍ വീടുകളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വീടുകളുടെ ടെറസിലും രണ്ടാം നിലയിലുമായി രക്ഷാപ്രവര്‍ത്തകരെ കാത്ത് കഴിയുകയാണ് ജനം. ഇന്നലെ രാത്രി മൂന്നോടെയാണ് പമ്പ ഗതിമാറി ഒഴുകാന്‍ ആരംഭിച്ചത്.

ആറാട്ടുപുഴ, വാഴാര്‍മംഗലം, തിരുവന്‍വണ്ടൂര്‍ എന്നിവിടങ്ങളിലാണ് പമ്ബ ഗതിമാറി ഒഴകുന്നത്. വെണ്‍മണി, ശാര്‍ങക്കാവ്, കൊല്ലകടവ് എന്നിവിടങ്ങളിലാണ് അച്ചന്‍കോവിലാറ് കരകവിഞ്ഞത്. ഇതോടെ പ്രദേശത്തെ വീടുകളെല്ലാം വെള്ളത്തിലായി. റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂര്‍ണമായും നിലച്ചു.

വാഴാര്‍മംഗലം, ചെങ്ങന്നൂര്‍ ടൗണ്‍, ഇടനാട്, നല്ലാട്, പാണ്ടനാട് എന്നിവിടങ്ങളില്‍ ജനങ്ങള്‍ വീടുകളിലും തുരുത്തുകളിലും ഒറ്റപ്പെട്ട നിലയിലാണ്. നേവി, കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ഫോഴ്സ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*