ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ നേരിട്ട് വാങ്ങി എത്തിച്ച് ദിലീപും അമലയും..!!

മഹാപ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തങ്ങളുമായി ആയിരങ്ങളാണ് മുന്നോട്ട് വരുന്നത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആളുകള്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കുന്നുണ്ട്.

സിനിമാ താരങ്ങളായ ടോവിനോയും ജയസൂര്യയും ഇന്ദ്രജിത്തും പൃഥിരാജുമെല്ലാം കഴിഞ്ഞ ദിവസങ്ങളിലും ഇന്നും ക്യാമ്പുകളില്‍ സഹായങ്ങളെത്തിച്ചുകൊണ്ടിരിക്കുകയാണ്. അഭിനേതാക്കളായ ദിലീപും അമലപോളും നേരിട്ട് കടകളില്‍ എത്തിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുകള്‍ വാങ്ങിച്ചു നല്‍കിയത്.

ഷൂട്ടിങ്ങിനിടെ കൈക്ക് പരിക്കു പറ്റിയതിനാല്‍ പ്ലാസ്റ്റര്‍ ധരിച്ചുകൊണ്ടായിരുന്നു അമലാ പോള്‍ കടകളില്‍ എത്തിയത്. ക്യാമ്പുകളിലേക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങള്‍ താരങ്ങള്‍ ശേഖരിച്ച് ക്യാമ്പുകളിലെത്തിച്ചു.

 

 

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*