Breaking News

ബ്ലൂ വെയിലിന് സമാനമായ ഗെയിം വാട്ട്‌സാപ്പിലും: പൊലീസിന്റെ മുന്നറിയിപ്പ്..

12 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ വാട്ട്‌സാപ്പ് വഴി പരക്കുന്ന ‘മോമോ’ എന്ന ഗെയിമാണെന്ന് പൊലീസ്. ബ്ലൂ വെയിലിന് സമാനമായ ഈ ഗെയിമിനെതിരെ വിവിധ രാജ്യങ്ങളിലെ പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അര്‍ജന്റീനയിലാണ് 12കാരി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി ജീവനൊടുക്കിയത് ഈ ഗെയിം കാരണമാണെന്ന് ബ്യൂണസ് ഐറിസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മെക്‌സിക്കോയിലെ ക്രൈം അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം ഫേസ്ബുക്കിലാണ് ഈ ഗെയിം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരു അജ്ഞാത നമ്പറുമായി ചാറ്റ് ചെയ്യാനുള്ള വെല്ലുവിളിയായാണ് പ്രത്യക്ഷപ്പെട്ടത്.

ഈ നമ്പറില്‍ ചാറ്റ് ചെയ്യുന്നവരാണ് ആത്മഹത്യ ചെയ്യുന്നതെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. ജപ്പാനീസ് കലാകാരി മിഡോറി ഹയാഷിയുടെ പ്രശസ്ത സൃഷ്ടിയാണ് ഗെയിമിന്റെ ചിത്രങ്ങളിലുള്ളത്.

ആളുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനുള്ള തന്ത്രമാണ് ഈ ലിങ്ക് എന്നും വിലയിരുത്തലുകളുണ്ട്. മോമോയുടെ പ്രചരണത്തെ സംബന്ധിച്ച് വിവിധ പൊലീസ് വിഭാഗങ്ങള്‍ വാട്ട്‌സാപ്പിനോട് വിശദീകരണം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*