ബിഗ്‌ സല്യൂട്ട്; കരുണയുടെ അധ്യായമെഴുതി സൈന്യം; ഇന്ന് രക്ഷപ്പെടുത്തിയത് 500 ലേറെ പേരെ..!!

ആലുവ, ആറന്മുള മേഖലയിൽ നിന്നും 132 പേരെ നാവികസേനാ ഹെലികോപ്റ്ററില്‍ രക്ഷപെടുത്തി. എല്ലാവരെയും കൊച്ചിയിലെ നാവിക ആസ്ഥാനത്തെ ക്യാമ്പിൽ എത്തിച്ചു. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവര്‍ ഈ കൂട്ടത്തിലുണ്ട്. ആറന്മുള എഞ്ചിനിയിറിംഗ് കോളേജിലെ 29 വിദ്യാര്‍ത്ഥികളും ഇവരില്‍പ്പെടും. ഇവരുടെ ആരോഗ്യസ്ഥിതി നേവി ആശുപത്രിയില്‍ പരിശോധിച്ച് വരികയാണ്. നേവിയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് 200 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാകുമെന്നാണ് കരുതുന്നത്.

View image on TwitterView image on TwitterView image on Twitter

ANI

@ANI

: Rescue operation underway in Pathanamthitta district. Death toll rises to 73 across the state.

പത്തനംതിട്ടയിലെ ആറന്മുള ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍നിന്ന് ദേശീയ ദുരന്തനിവാരണ സേന 400 ഓളം പേരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടും ചുഴിയും ഒഴുക്കും കാരണം ചില ഇടങ്ങളിലേക്ക് ബോട്ടുകള്‍ക്ക് എത്തിപ്പെടാനായിട്ടില്ല. ഇത്തരം സ്ഥലങ്ങളില്‍ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൊല്ലം നീണ്ടകരയില്‍നിന്ന് എത്തിച്ച ബോട്ടുകളാണ് പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതലായും ഉപയോഗിക്കുന്നത്.

ANI

@ANI

: Rescue operations held by Coast Guard helicopters over Ernakulam, earlier today. 132 people have been rescued from Thrissur, Aluva & Perumbavoor by Coast Guard helicopters today.

റാന്നിയില്‍നിന്ന് നാവികസേന രക്ഷപ്പെടുത്തിയവരെ തിരുവനന്തപുരം ശംഖുമുഖം നാവിക കേന്ദ്രത്തില്‍ എത്തിച്ചിരിക്കുകയാണ്. ഇതിനിടെ രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ആറന്മുളയില്‍ വൃദ്ധ മരിച്ചു. ആറാട്ടുപുഴ ആശിര്‍വാദ് വീട്ടില്‍ അമ്മിണി അമ്മ ആണ് മരിച്ചത്.

SpokespersonNavy

@indiannavy

Flight Diver Amit rescues a small child from Aluva. Pilot in Command Cdr Vijay Verma @SpokespersonMoD @DefenceMinIndia @DG_PIB

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*