Breaking News

ബന്ദിപ്പൂര്‍ യാത്രയില്‍ കേരളത്തിന് കനത്ത തിരിച്ചടി…

ബന്ദിപ്പൂര്‍ യാത്രാനിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതം വഴിയുളള രാത്രിയാത്രാ അനുവദിക്കില്ലെന്നും വനമേഖലയില്‍ മേല്‍പ്പാലം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി വ്യക്തമാക്കി.ജൂലൈ പതിനേഴിന് കുമാരസ്വാമിയും കര്‍ണാടക പൊതുമരാമത്ത് മന്ത്രി എച്ച്‌ ഡി രേവണ്ണയും പങ്കെടുത്ത യോഗത്തിലാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി എലവേറ്റഡ് ഹൈവേ ഉള്‍പ്പെടെയുളള വിശദപദ്ധതി നിര്‍ദേശിച്ചത്

രാത്രിയാത്ര നിരോധനം നീക്കാനുളള നിര്‍ദേശത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായ കര്‍ണാടക മുഖ്യമന്ത്രി സംസ്ഥാനത്ത് എതിര്‍പ്പ് ശക്തമായതോടെയാണ് നിലപാട് മാറ്റിയത്.തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ 460 കോടി ചെലവ് വരുന്ന പുതിയ പദ്ധതി നിര്‍ദേശത്തില്‍ പ്രതീക്ഷയര്‍പ്പിച്ച കേരളത്തിന് കനത്ത തിരിച്ചടിയായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*