അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി പലയിടത്തും പരാതി…

കേരളം മഹാ പ്രളയത്തില്‍ പിടയുമ്ബോള്‍ എല്ലാവരും ഒറ്റക്കെട്ടായി ദുരന്തത്തെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ നിരവധിപേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഇതിനിടയില്‍ ക്യാമ്പുകളിലേക്ക് വെള്ളവും അവശ്യസാധനങ്ങളും എത്തിക്കുന്ന വോളന്റിയര്‍മാരെ ചൂഷണം ചെയ്ത് കടയുടമകള്‍.

ക്യാമ്പിലേക്ക് ആവശ്യമായ കുപ്പിവെള്ളം, അരി, പഞ്ചസാര എന്നിവയുടെ വില ഭീമമായി ഉയര്‍ത്തുകയാണിവര്‍. എറണാകുളം, കോട്ടയം, പാമ്പാടി എന്നീ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണെന്ന് പറഞ്ഞിട്ടും പോലും ക്രമാതീതമായി വില വര്‍ദ്ധിപ്പിക്കുന്നതല്ലാതെ കുറയ്ക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*