എടിഎമ്മില്‍ പണം നിറയ്ക്കല്‍: പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം..!!

എടിഎമ്മില്‍ പണം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നഗരങ്ങളില്‍ രാത്രി ഒമ്പതുമണിക്കുശേഷം എടിഎമ്മുകളില്‍ പണം നിറയ്ക്കരുതെന്നാണ് പുതിയ നിര്‍ദ്ദേശം. ഗ്രാമപ്രദേശങ്ങളില്‍ സമയപരിധി ആറുമണി വരെയാണ്.

ഒറ്റ ട്രിപ്പില്‍ വാഹനത്തില്‍ അഞ്ചുകോടി രൂപയില്‍ കൂടുതല്‍ കൊണ്ടുപോകരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ആയുധധാരികളായവരുടെ ആക്രമണമുണ്ടായാല്‍ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവര്‍ വാഹനത്തിലുണ്ടാകണം.

പണം കൊണ്ടുപോകുന്ന സംഘത്തിന്റെ ആധാര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.  സുരക്ഷ അലാറം ജിഎസ്എം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോ ഡയലര്‍ സംവിധാനം എന്നിവ വാഹനത്തിലുണ്ടാകണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*