Breaking News

അതൊരു വലിയ ഉത്തരവാദിത്വമാണ്; യാതൊരു വിധ സമ്മര്‍ദവും ദിലീപേട്ടന്‍ കൂടെയുള്ളപ്പോള്‍ തോന്നില്ല; ഭര്‍ത്താവിനെ ശരിക്കും നോക്കാനുള്ള പക്വത….

മലയാള സിനിമാ മേഖലയില്‍  മികച്ച വേഷങ്ങള്‍ മാത്രമാണ് നടി നമിത ചെയ്യുന്നത്. അടുത്തിടെ ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ നമിത മനസുതുറന്ന് പറഞ്ഞത് ഇങ്ങനെ; ഒപ്പം അഭിനിയിക്കുന്നവരില്‍ എനിക്കു വളരെ കംഫര്‍ട്ടബ്‌ളായ ആളാണ് ദിലീപേട്ടന്‍. ക്യാമറയുെട മുന്നില്‍ നില്‍ക്കുന്നതിന്റെ യാതൊരു വിധ സമ്മര്‍ദവും ദിലീപേട്ടന്‍ കൂടെയുള്ളപ്പോള്‍ തോന്നില്ല.

നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ മറുവശത്തു നിന്ന് എന്താണ് വരികയെന്ന് കൃത്യമായും അറിയാം. നല്ല സിനിമകള്‍ വന്നപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. ഒന്നു രണ്ടു സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ആ വേവ് ലംങ്ത് മനസ്സിലായിരുന്നു.

ഉടന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകളോടു നമിത പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇപ്പോള്‍ എന്തായാലും ഇല്ല. അതൊരു വലിയ ഉത്തരവാദിത്വമാണ്. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം. അതിനുള്ള പക്വത തല്‍ക്കാലം ആയിട്ടില്ല. ഒരു കു ടുംബം നോക്കി നടത്താനുള്ള കഴിവൊക്കെയാകട്ടെ. മൂന്നോ നാലോ വര്‍ഷം കഴിയും. പ്രണയിച്ചായിരിക്കുമോ വിവാഹമെന്ന കാര്യത്തിലും നടി അത്രയക്ക് പറയുന്നില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*