“അമ്മേ ഞാൻ ഗർഭിണിയാണ്” സ്കൂളിൽ നിന്ന് വന്ന ഉടനെ ആ അഞ്ചാം ക്ലാസുകാരി പറഞ്ഞത്‌ കേട്ട്‌ അമ്മ അമ്പരന്നു..!!

“അമ്മേ…. ഞാൻ ഗർഭിണിയാണ്”, സ്കൂളിൽ നിന്നു മടങ്ങി വന്ന അഞ്ചാം ക്ലാസുകാരിയായ മകളുടെ വാക്കുകൾ കേട്ട് സീത അമ്പരന്നു. ജോലി ചെയ്യുന്ന വീട്ടിലെ കൊച്ചമ്മയോട് കടമായി ഇരന്നു വാങ്ങിയ നാഴി അരിയിട്ട് കഞ്ഞി ഉണ്ടാക്കി ചെറിയൊരു വറ്റൽ മുളക് പൊരിച്ചു വെച്ചു മകളെ കാത്തിരിക്കുകയായിരുന്നു സീത.

കഴിഞ്ഞ ഒരാഴ്ച്ചയായി കപ്പ കിഴങ്ങും, സ്കൂളിൽ നിന്നു കിട്ടുന്ന കഞ്ഞിയുമായിരുന്നു അവൾ കഴിച്ചിരുന്നത് സീത അമ്മുവിൻറെ മുഖത്തേയ്ക്കു തുറിച്ചു നോക്കി. “എന്താ…. എന്താ മോളെ നീ പറഞ്ഞത്“, അവളുടെ സ്വരം ഇടറി.

“മോളെ നീ എന്താ പറഞ്ഞത് ന്ന് ???, “സീത അവളെ പിടിച്ചു കുലുക്കി. അവളുടെ കുഞ്ഞു കണ്ണുകളിലെ ഭയം കണ്ടപ്പോൾ സീതയ്ക്ക് തന്റെ ശരീരം തളരുന്നത് പോലെ തോന്നി.

പതിനെട്ടാം വയസ്സിൽ സ്നേഹിച്ചവന്റെ കൈപിടിച്ച് ഇറങ്ങിയത് മുതൽ ജീവിതത്തിൽ പരീക്ഷണങ്ങളുടെ ഘോഷയാത്ര ആയിരുന്നു. അവൻ സ്നേഹിച്ചത് തന്റെ ശരീരത്തെ മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കു അടിവയറ്റിലൊരു കുഞ്ഞു ജീവൻ മൊട്ടിട്ടിരുന്നു. പിന്നീടിന്നോളം ജീവിച്ചത് ഈ കുരുന്നു ജീവന് വേണ്ടിയായിരുന്നു… താലി കെട്ടിയവൻ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോയപ്പോഴും തളർന്നില്ല.

ജീവിതത്തോട് പട പൊരുതിയത് മുഴുവൻ മകളെ വളർത്താനായിരുന്നു. പക്ഷെ. അമ്മു… അവളെന്തിന് ഇത്രയും വലിയൊരു നുണ പറഞ്ഞു? ഇനി അവളെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചോ? പെണ്കുട്ടി ആയത് കൊണ്ട് ചില കാര്യങ്ങൾ അവളുടെ കുഞ്ഞു മനസ്സിന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തിരുന്നു.

സീത അമ്മുവിനെ പിടിച്ചു ചേർത്തു നിർത്തി അവളുടെ വസ്ത്രങ്ങൾ മാറ്റി. അവളുടെ കുഞ്ഞു ശരീരത്തിലാകമാനം പരിശോധിച്ചു. അവളുടെ കുഞ്ഞു മാറിടത്തിൽ പതിയെ സ്പർശിച്ചു. “മോളെ ഇവിടെ ആരേലും തൊട്ടായിരുന്നോ? “ഇല്ല അമ്മേ”. മോളുടെ മൂത്രമൊഴിക്കുന്നിടത്തു ആരേലും തൊട്ടായിരുന്നോ? “ഇല്ലല്ലോ അമ്മേ“. വീണ്ടും നിഷ്ക്കളങ്കമായ മറുപടി..

 ഗര്ഭിണിയാവുക എന്ന് വെച്ചാൽ എന്താ മോളൂ? സീത അവളുടെ കുഞ്ഞി കണ്ണുകളിലേയ്ക്ക് നോക്കി ചോദിച്ചു. അവൾ ഒരു നിമിഷം മിണ്ടാതെ നിന്നു. “അത് എന്റെ ക്ലാസ്സിലെ ശ്രീക്കുട്ടിയുടെ ചെറിയമ്മ ഗർഭിണിയാണ്. ഗർഭിണിയായാൽ ഇഷ്ട്ടമുള്ള പലഹാരം തിന്നാൻ കിട്ടുമെന്ന് ശ്രീക്കുട്ടി പറഞ്ഞു. എനിച്ചും അലുവ വേണം അമ്മേ. വേറെ ഒത്തിരി നിറമുള്ള പലഹാരങ്ങൾ അപ്പുറത്തെ വീട്ടിലെ ഉണ്ണിക്കുട്ടന്റെ അച്ഛൻ മേടിച്ചു കൊടുക്കും.

ഞാൻ ഇത്തിരി ചോദിച്ചപ്പോൾ ആ അമ്മ എന്നെ ഒടിച്ചു വിട്ടു. ആ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഗർഭിണിയായാൽ എനിക്കും ഒത്തിരി പലഹാരം കിട്ടില്ലേ അമ്മേ?” നിഷ്ക്കളങ്കമായ അവളുടെ ചോദ്യം കേട്ട് സീതയുടെ നെഞ്ച് പിടഞ്ഞു. അവൾ അമ്മുവിനെ നെഞ്ചോട് ചേർത്തു പിടിച്ചു. “അമ്മേടെ മോളൂട്ടിക്ക് അമ്മ പലഹാരം വാങ്ങി തരാട്ടോ” നിറഞ്ഞു തുളുമ്പിയ മിഴികൾ അമ്മു കാണാതെ മറയ്ക്കാൻ സീത അടുക്കളയിലേയ്ക്ക് നടന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*