ആ​ദി​വാ​സി​ക​ള്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ല്‍…

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അ​ഗ​സ്ത്യ​വ​ന​ത്തി​ലെ ആ​ദി​വാ​സി​ക​ള്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി. താ​ഴെ​യു​ള്ള പാ​റ്റാം​പാ​റ സെ​റ്റി​ല്‍​മെ​ന്‍റ് മു​ത​ല്‍ പു​ര​വി​മ​ല, ചോ​നംപാ​റ വ​രെ​യു​ള്ള​വ​രാണ് ദുരിതത്തിലായത്. പാ​റ്റാം​പാ​റ, പ്ലാ​ത്ത്, ഇ​ളം പ്ലാ​ത്ത്, അ​ണ​കാ​ല്‍ തു​ട​ങ്ങി 10 സെ​റ്റി​ല്‍​മെ​ന്‍റുക​ള്‍ പൂ​ര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.

ഇവിടേയ്ക്കുള്ള പാ​ത​ക​ള്‍ ത​ക​ര്‍​ന്നു. ന​ദി​ക​ള്‍ വ​ഴി മാ​റി ഒ​ഴു​കു​ന്ന​തി​നാ​ല്‍ ആ​ര്‍​ക്കും പോ​കാ​ന്‍ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ്. പു​ര​വി​മ​ല​യി​ല്‍ ക്യാ​മ്ബ് തു​റ​ന്നെ​ങ്കി​ലും നെ​യ്യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തു​കാ​ര​ണം നെ​യ്യാ​ര്‍ ക​ട​ന്ന് ആ​ദി​വാ​സി​ക​ള്‍​ക്ക് ഇ​വി​ടെ എ​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല. നെ​യ്യാ​ര്‍ ന​ദി​യി​ലെ ആ​ദി​വാ​സി​ക​ള്‍​ക്ക് ആ​ശ്ര​യ​മാ​യ ക​ട​ത്തുവ​ള്ളം ഒ​ന്നും​ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. ഇതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*