ആറ്റില്‍ ചൂണ്ടയിട്ടശേഷം അനീഷും ലിബീഷും കൃഷ്ണന്റെ വീട്ടിലെത്തി, ആദ്യ ദിവസം കൊലപ്പെടുത്തിയത് കൃഷ്ണന്‍ ഉള്‍പ്പെടെ മൂന്നുപേരെ, കുഴിച്ചുമൂടാന്‍ വന്നപ്പോള്‍ കണ്ടത് ജീവനോടെ ഇരിക്കുന്ന അര്‍ജുനനെ, കമ്പക്കാനത്ത് നടന്നത് മരവിക്കുന്ന കൊല…

ഇടുക്കി വെണ്‍മണി കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ ചുരുളഴിഞ്ഞു. ഇടുക്കിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് പോലീസ് സംഭവം വിശദീകരിച്ചത്. പോലീസ് പറയുന്നതിങ്ങനെ.

ദുര്‍മന്ത്രവാദം ഉള്‍പ്പെടെയുള്ള ആഭിചാര ക്രിയ നടത്തിയിരുന്ന ആളായിരുന്നു കൃഷ്ണന്‍. ഇങ്ങനെ ധാരാളം പണവും സമ്പാദിച്ചിരുന്നു. ഇയാളുടെ ശിഷ്യനായിരുന്നു അനീഷ്. കൃഷ്ണന്റെ മന്ത്രശക്തി സ്വായത്തമാക്കുകയെന്ന ഉദേശത്തോടെ ഇവരെ കൊലപ്പെടുത്താന്‍ അനീഷ് തീരുമാനിച്ചു. സുഹൃത്തായ ലിബീഷിനെയും ഒപ്പം കൂട്ടി. സംഭവം ദിവസം ഇരുവരും മൂലമറ്റം പുഴയില്‍ മീന്‍ പിടിക്കാന്‍ പോയി. പിന്നീട് രാത്രി പന്ത്രണ്ടു മണിയോടെ ടൗണില്‍ തിരിച്ചെത്തി മദ്യപിക്കാന്‍ കയറി. എന്നാല്‍ ബാര്‍ അടച്ചിരുന്നതിനാല്‍ നേരെ കൃഷ്ണന്റെ വീട്ടിലേക്ക് ബൈക്കിനു പോയി. രാത്രി വീട്ടിലെത്തി പുറകില്‍ ആടിനെ ഉപദ്രവിച്ച് കൃഷ്ണനെ വീടിനു പുറത്തെത്തിച്ചു.

പുറത്തു കാത്തുനിന്ന അനീഷ് കൃഷ്ണനെ അടിച്ചുവീഴ്ത്തി. തൊട്ടുപിന്നാലെയെത്തിയ സൂശീലയെയും അടിച്ചെങ്കിലും രക്ഷപ്പെട്ട് ഇവര്‍ അടുക്കളയിലേക്ക് ഓടി. ഇവിടെവച്ച് സുശീലയെ കൊലപ്പെടുത്തി. ഈ സമയം എത്തിയ ആര്‍ഷയെ അനീഷ് ആക്രമിച്ചെങ്കിലും പെണ്‍കുട്ടി ചെറുത്തുനിന്നു. ഇതിനിടെ അനീഷിന്റെ കൈവിരല്‍ കടിച്ചുമുറിച്ചു. ആര്‍ഷയെയും കൊലപ്പെടുത്തിയപ്പോള്‍ ബുദ്ധിമാന്ദ്യമുള്ള അര്‍ജുനനെ ഇവര്‍ നോട്ടമിട്ടു.

തലയ്ക്കടിച്ചു വീഴ്ത്തിയശേഷം നാലുപേരെയും ഹാളില്‍ ഒരുമിച്ചു കിടത്തി. പിന്നീട് ഇരുവരും മടങ്ങി. പിറ്റേദിവസം രാത്രി വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി.  അപ്പോള്‍ അര്‍ജുന്‍ ഹാളിലെ ഭിത്തിയില്‍ ചാരി ഇരിക്കുന്നത് കണ്ടു. ബുദ്ധിക്കു പ്രശ്‌നമുള്ളതിനാലും ശാരീരികമായി അവശനായിരുന്നതിനാലും അര്‍ജുന്‍ ക്ഷീണിതനായിരുന്നു. ഹാളിലിരുന്ന ചുറ്റിക ഉപയോഗിച്ച് അനീഷ് അര്‍ജുനന്റെ തലയ്ക്കടിച്ച കൊലപ്പെടുത്തി. നാലുപേരെയും വീടിനു പുറകില്‍ കുഴിയെടുത്ത് മൂടി വീട്ടിലെ സ്വര്‍ണവും എടുത്തു മടങ്ങി. പിറ്റേദിവസം തിരിച്ചെത്തി വീടും മറ്റും കഴുകി വൃത്തിയാക്കി മടങ്ങി.

കൃഷ്ണന്റെ വീട്ടില്‍ നിന്നും കാണാതായ സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഇതിനിടെ കൊലയാളി സംഘത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പോലീസ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

കൃഷ്ണനെയും ഭാര്യ സുശീല,മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇവരുടെ വീടിനു പിന്നില്‍ കുഴി കുത്തി മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തിനു ശേഷം പോലീസ് ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തിയാണ് പ്രതികളെകുറിച്ചുള്ള സൂചനകള്‍ കണ്ടെത്തിയത്. ഇതില്‍ ഇപ്പോള്‍ പ്രതി സ്ഥാനത്തുള്ള അനീഷിനെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത.്

ഇയാളുടെ പെരുമാറ്റവും മറ്റും പോലീസിനു സംശയത്തിനിട നല്‍കിയിരുന്നു. കൃഷ്്ണന്റെ സന്തത സഹചാരിയായിരുന്ന ഇയാള്‍ കുടംുബമൊന്നാകെ കൊല്ലപ്പെട്ടിട്ടും സംഭവ സ്ഥലത്ത് എത്താതിരുന്നതും പോലീസ് മുഖവിലക്കെടുത്തു. പതിവായി ഇയാളുടെ ബൈക്കില്‍ കൃഷ്്ണന്‍ സഞ്ചരിച്ചിരുന്നു.

അനീഷിനു കൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളും മന്ത്രവാദ തട്ടിപ്പുകളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ അറിയാമായിരുന്നു. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതികത്തിലേക്കു നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇതു കൂടാതെ അടിമാലിക്കാരനായ മന്ത്രവാദിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാളുടെ പങ്കിനെകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

മാന്ത്രിക കര്‍മങ്ങള്‍ നടത്തി നിധി കണ്ടെത്താനുള്ള ശ്രമമാണ് കൂട്ടക്കൊലയിലേക്കെത്തിയതെന്ന് പോലീസ് ആദ്യമേ തന്നെ സംശയിച്ചിരുന്നു. കൂടാതെ റൈസ് പുള്ളര്‍ പോലെയുള്ള വന്‍ തട്ടിപ്പുകളും ഇതിനു പിന്നിലുണ്ടായിരുന്നു. ഇത്തരം തട്ടിപ്പുകളില്‍ മുന്‍പും കൃഷ്ണന്‍ പങ്കാളിയായിരുന്നതിന്റെ സൂചനകളും പോലീസിനു വിവരം ലഭിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*