ആധാറുണ്ടെങ്കിലും കാര്യമില്ല; ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇനി വേണ്ടത് ഇവയാണ്..!!

ബാങ്കിംഗ് മേഖലയില്‍ വീണ്ടും പുതിയ മാറ്റം.ആധാര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ നല്‍കിയാല്‍ ഇനിമുതല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനാവില്ല. ബയോമെട്രിക്, ഒടിപി ഇതിലേതെങ്കിലും ഉപയോഗിച്ച് മാത്രമെ അക്കൗണ്ട് തുറക്കാനാകൂ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് പുതിയ തീരുമാനം. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കാണ് ഉത്തരവാദിത്വമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും തരത്തില്‍ വീഴ്ചവരുത്തിയാല്‍ ഉത്തരവാദി ബാങ്ക് അധികൃതകരാകും. മറ്റാരുടെയെങ്കിലും വോട്ടേഴ്‌സ് ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ ഉപയോഗിച്ച് ആരെങ്കിലും ബാങ്ക് അക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വവും ബാങ്കിനായിരിക്കും. വോട്ടേഴ്‌സ് ഐഡിയുടെയും റേഷന്‍ കാര്‍ഡിന്റെയും ഉടമ കുറ്റക്കാരനാവില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*