2004 ലെ വിജയം ആവര്‍ത്തിക്കുമെന്ന് എം എ ബേബി…

കേരളത്തില്‍ 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് എന്ന് സിപിഎം പിബി അംഗം എം.എ.ബേബി 24 കേരളയോടു പറഞ്ഞു. 18 ലോക്സഭാ സീറ്റുകള്‍ ഇടതുമുന്നണി കേരളത്തില്‍ തൂത്തുവാരിയ തിരഞ്ഞെടുപ്പ് ആയിരുന്നു 2004-ലേത്. രണ്ടു സീറ്റുകള്‍ മാത്രമാണ് 2004 ല്‍ ഇടതുമുന്നണിയ്ക്ക് കൈവിട്ടു പോയത്.

ഒരു സീറ്റ് മലപ്പുറത്ത് പൊന്നാനി മുസ്ലിം ലീഗ് നേടിയപ്പോള്‍ ഒരു സീറ്റ് മൂവാറ്റുപുഴയില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച പി.സി.തോമസാണ് നേടിയത്. ആ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംപൂജ്യരായി മാറി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആ ഫലം അതിനേക്കാള്‍ മെച്ചമായ രീതിയില്‍ ആവിഷ്ക്കരിക്കാനാണ് ഇപ്പോള്‍ സിപിഎം ശ്രമിക്കുന്നത് എന്ന് എം.എ.ബേബി പറയുന്നു.

ഇപ്പോള്‍ കേരളത്തിലെ കാര്യം എടുത്താല്‍ ഇടതുമുന്നണി പരാജയപ്പെടുത്താന്‍ പോകുന്നത് യുഡിഎഫിനേയും ബിജെപിയേയുമാണ്. കേരളത്തില്‍ അതിനനുസരിച്ചുള്ള തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കുകയാണ് വേണ്ടത്. ഇതുപോലെ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളിലേയും അവസ്ഥ. ഇപ്പോള്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സിപിഎം നീങ്ങുന്നത്. രണ്ടു സീറ്റ് ഒഴികെ കേരളത്തിലെ മുഴുവന്‍ ലോക്സഭാ സീറ്റിലും ജയിച്ച 2004 ലെ പാരമ്ബര്യം ആവര്‍ത്തിക്കാനാണ് ഇക്കുറിയും സിപിഎം ശ്രമിക്കുന്നത് എന്ന് എം.എ.ബേബി പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*