1000 രൂപ വിലക്കുറവില്‍ വിവോ Y71 4ജിബി റാം വാരിയന്‍റെ ഇന്ത്യയില്‍…

ഇന്ത്യയില്‍ വിവോ Y71 4ജിബി റാം വാരിയന്റിന് 1000 രൂപ വിലക്കുറവ്. 11,990 രൂപയാണ് ഇപ്പോഴത്തെ ഫോണിന്റെ വില. വിവോ ഇ-സ്‌റ്റോറുകളിലും ആമസോണിലും പുതിയ വിലയില്‍ ഫോണ്‍ ലഭ്യമാകും. 3 ജിബി റാം 16 ജിബി സ്‌റ്റോറേജ്, 4 ജിബി റാം 32 ജിബി സ്‌റ്റോറേജ് എന്നിരണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് വിവോ Y71 ന് ഉള്ളത്.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ രണ്ട് വാരിയന്റുകളുടെയും സ്‌റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാം. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.18:9 അനുപാതത്തില്‍ 6 ഇഞ്ച് ഫുള്‍ വ്യൂ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 425 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 3,360 എംഎഎച്ചാണ് ബാറ്ററി. 13 എംപി റിയര്‍ ക്യാമറയും 5 എംപി സെല്‍ഫി ഷൂട്ടറുമാണ് ഫോണിനുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*