Monthly Archives: August 2018

സെപ്റ്റംബര്‍ ആദ്യവാരം ബാങ്ക് അവധി; വാര്‍ത്ത വ്യാജമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം…

സെപ്റ്റംബര്‍ ആദ്യവാരത്തില്‍ 6 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന വ്യാജസന്ദേശത്തില്‍ കഴമ്ബില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു.പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ച ഈ വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ല. സെപ്റ്റംബര്‍ 2 ഞായറാഴ്ച മാത്രമായിരിക്കും ബാങ്കിങ് അവധി. എങ്ങനെയാണ് ഇങ്ങനെയൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതെന്ന് അന്വേഷിച്ചുവരികയാണ്.സമ്ബദ് മേഖലയില്‍ വിളളല്‍ വീഴ്ത്താനായി സാമൂഹികദ്രോഹികള്‍ കരുതി കൂട്ടി ഇത്തരമൊരു വ്യാജവാര്‍ത്ത പടച്ചുണ്ടാക്കിയതാവാമെന്ന് പോലീസ് കരുതുന്നത്.

Read More »

എയര്‍സെല്‍-മാക്സിസ് കേസ്: ചിദംബരത്തെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ പ്ര​കാ​രം ചോ​ദ്യം ചെ​യ്യ​തു…

എ​യ​ര്‍​സെ​ല്‍-​മാ​ക്സി​സ് കേ​സി​ല്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) വീ​ണ്ടും ചോ​ദ്യം ചെ​യ്തു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ (പി​എം​എ​ല്‍​എ) പ്ര​കാ​ര​മാ​ണു ചോ​ദ്യം ചെ​യ്യ​ല്‍. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ദം​ബ​ര​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. 3,500 കോ​ടി രൂ​പ​യു​ടെ എ​യ​ര്‍​സെ​ല്‍-​മാ​ക്സി​സ് ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടും 305 കോ​ടി രൂ​പ​യു​ടെ ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സി​ലും ചി​ദം​ബ​രം സി​ബി​ഐ​യു​ടെ​യും അ​ന്വേ​ഷ​ണ നി​ഴ​ലി​ലാ​ണ്.

Read More »

മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ളവരെ പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം…

മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ളവരെ പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കരാറടിസ്ഥാനത്തിലാണ് 200 പേരെ നിയമിക്കുക. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ജൂലൈ 13ന് പൊന്നാനിയിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യബന്ധന ബോട്ടുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

Read More »

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയാക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതായി ഇടപ്പാടി പളനിസ്വാമി, കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്നും തമിഴ്‌നാട്…

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയിലേക്ക് ഉയര്‍ത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സുപ്രീംകോടതിയില്‍ നിന്ന് അനുവദിച്ചാല്‍ ഉടന്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയാക്കുമെന്നും അതിനായി അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നതെന്നും പളനിസ്വാമി പറഞ്ഞു. കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടതുകൊണ്ടല്ലെന്നും സുപ്രീംകോടതിയില്‍ നിന്ന് തമിഴ്‌നാടിന് അനുകൂല വിധിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More »

കുട്ടനാട് എംഎല്‍എയ്ക്കെതിരെ ആരോപണവുമായി വെള്ളാപ്പള്ളി നടേശന്‍…

തെരഞ്ഞെടുപ്പ് സമയത്ത് കുട്ടനാട്ടുകാര്‍ക്ക് മദ്യവും പണവും നല്‍കിയ കുട്ടനാട് എംഎല്‍എ പ്രളയ സമയത്ത് പറഞ്ഞ് പറ്റിച്ചെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഏറ്റവുമധികം കുട്ടനാട്ടുകാര്‍ താമസിച്ച കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ ദിവസങ്ങള്‍ക്ക് ശേഷമെത്തിയ എംഎല്‍എ പിന്നെ ആ വഴി വന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായിരുന്നു. രാഷ്ട്രീയം നോക്കാതെയാണ് ജനങ്ങള്‍ പ്രവര്‍ത്തിച്ചത്. പ്രളയത്തിന് ശേഷം കേരളം കരകയറുകയാണ്. ഈ സമയത്ത് വാക്കുതര്‍ക്കങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സ്ഥാനമില്ല. പ്രതിപക്ഷമെന്നൊരു പക്ഷമുണ്ടെന്ന് കാണിക്കാന്‍ മാത്രമാകരുത് വിമര്‍ശനങ്ങളെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Read More »

പ്രളയക്കെടുതി : ചുമട്ടു തൊഴിലാളികളുടെ വക മൂന്നു കോടി..

വരുമാനത്തില്‍ നിന്നും സമാഹരിച്ച മൂന്നു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ചുമട്ടു തൊഴിലാളികള്‍. കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജീവനക്കാരും ചുമട്ടു തൊഴിലാളികളും ചേര്‍ന്ന് സമാഹരിച്ച തുക ബോര്‍ഡ് ചെയര്‍മാന്‍ തൊഴില്‍ മന്ത്രി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രളയകാലത്ത് കേരളമൊട്ടാകെ കൈയും മെയ്യും മറന്ന് രാപകല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കാളികളാവുകയും ദുരിതാശ്വാസത്തിനുള്ള സാധന സാമഗ്രികളുടെ കയറ്റിറക്കിന് സഹായിക്കുകയും വ്യക്തിപരമായി പണമായും സാധന സാമഗ്രികളായും തങ്ങളാല്‍ കഴിയുംവിധം ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുകയും ചെയ്തതിന് പുറമേയാണ് ...

Read More »

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്‌…

മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ വിവരങ്ങള്‍ വിശദീകരിക്കുമ്ബോള്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയച്ചത്. നിലിവില്‍ മുഖ്യമന്ത്രിയുടെ ചുമതല പകരം മറ്റാര്‍ക്കും നല്‍കിയിട്ടില്ല. ഇത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയുടണ്ട്.ചികിത്സയ്ക്കായി ഓഗസ്റ്റ് 19 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. എന്നല്‍ സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായതിനേ തുടര്‍ന്ന് മുഖ്യമന്ത്രി യാത്ര മാറ്റിവെക്കുകയായിരുന്നു. 17 ദിവസത്തെ ചികിത്സയാണ് മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രിക്ക് നല്‍കുക.

Read More »

വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല…

യു.എ.ഇ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവ് ബിനോയ് വിശ്വം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും നിരാകരിച്ചു. ചീഫ് ജസ്‌റ്റിസ്  അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ഇത്തരം ഹര്‍ജികള്‍ ബാലിശമാണെന്നും കോടതി പറഞ്ഞു. ദുരന്തങ്ങളുണ്ടാകുമ്പോ സഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയ് വിശ്വം കോടതിയെ സമീപിച്ചത്. ദുരന്ത നിവാരണ നിയമത്തില്‍ ഇതിനുള്ള ചട്ടങ്ങളുണ്ട്. സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശ ...

Read More »

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകര്‍ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാഭരണകൂടം…

വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരോട് ജില്ലാ ഭരണകൂടം. അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ വരുതിയില്‍ക്കൊണ്ടുവരാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ തിരക്കിട്ട നീക്കം. ഉത്തര്‍ പ്രദേശിലെ ലളിത്പുര്‍ ജില്ലാ ഭരണകൂടമാണ് പ്രദേശിക മാധ്യമപ്രവര്‍ത്തകരോട് വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, അല്ലാത്ത പക്ഷം ഐടി ആക്‌ട് പ്രകാരം നിയമ നടപടികള്‍ നേരിടണമെന്നും അറിയിച്ചത്.

Read More »

നോട്ടുനിരോധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെ സുരേന്ദ്രന്‍…

ഡോ തോമസ് ഐസകില്‍ നിന്ന് ആരും സത്യം പ്രതീക്ഷിക്കുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നോട്ടുനിരോധനത്തിനുശേഷം 18 ലക്ഷം അക്കൗണ്ടുകളില്‍ നിന്നായി മൂന്ന് ലക്ഷം കോടിയിലധികം വരുന്ന കണക്കില്‍പ്പെടാത്ത പണം ബാങ്കുകളില്‍ വന്നിട്ടുണ്ടെന്ന സത്യം അദ്ദേഹം കാണാതെ പോവുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 2013-14 ല്‍ രാജ്യത്തിന്റെ നികുതിവരുമാനം 6.38 ലക്ഷം കോടിയായിരുന്നെങ്കില്‍ 2017-18 ല്‍ അത് 10.2 ലക്ഷം കോടിയാണ്. 2014 മാര്‍ച്ചില്‍ രാജ്യത്ത് 3.8 കോടി നികുതിദായകരാണുണ്ടായിരുന്നത്. 2017-18 ല്‍ 6. 86 കോടിയാണ്. ജിഎസ്ടി വഴി വര്‍ധിച്ചത് 72.5 ശതമാനം നികുതിദായകരാണ്. 66.17 ...

Read More »