വി​വ​രാ​വ​കാ​ശ നി​യ​മം:എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും സ​ത്യം അ​റി​യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട് എന്നാല്‍ സ​ത്യ​ത്തെ മൂ​ടി​വ​യ്ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മമെന്ന് രാഹുല്‍ ഗാന്ധി…

എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും സ​ത്യം അ​റി​യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ല്‍ സ​ത്യ​ത്തെ മൂ​ടി​വ​യ്ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം.വി​വ​രാ​വ​കാ​ശ നി​യ​മം ഭേ​ദ​ഗ​തി​ക്കു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തെ എ​ല്ലാ ഇ​ന്ത്യ​ക്കാ​രും എ​തി​ര്‍​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. അ​ധി​കാ​ര​ത്തി​ലു​ള്ള​വ​രെ ജ​ന​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്യ​രു​തെ​ന്ന​താ​ണു ബി​ജെ​പി​യു​ടെ ന​യം. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ എ​ല്ലാ​വ​രും എ​തി​ര്‍​ക്ക​ണ​മെ​ന്നും.2005ലെ ​വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി വി​വ​രാ​വ​കാ​ശ ഭേ​ദ​ഗ​തി ബി​ല്ല്-2018 അ​വ​ത​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം.

സ്ഥാ​ന​ങ്ങ​ളി​ലേ​യും കേ​ന്ദ്ര​ത്തി​ലേ​യും വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ ശമ്പളം, കാ​ലാ​വ​ധി എ​ന്നി​വ​യി​ലെ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭേ​ദ​ഗ​തി​ക​ളാ​ണ് വ​രു​ത്തു​ന്ന​ത്. ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ കാ​ലാ​വ​ധി​യും ശ​മ്പളം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ക്കു​മെ​ന്നാ​ണ് പു​തി​യ ഭേ​ദ​ഗ​തി പ​റ​യു​ന്ന​ത്.പാ​ര്‍​ല​മെ​ന്‍റി​ന്‍റെ മ​ഴ​ക്കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന ബി​ല്ലു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​തു​മു​ണ്ട്. പേ​ഴ്സ​ണ​ല്‍ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണു ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*