വിം​ബ​്​​ള്‍​ഡ​ണ്‍: സെറീന സെമിയില്‍…

ഇ​തി​ഹാ​സ താ​രം സെ​റീ​ന വി​ല്യം​സ്​ വിം​ബ്​​ള്‍​ഡ​ണ്‍ ടെ​ന്നി​സ്​ ടൂ​ര്‍​ണ​മ​െന്‍റി​ല്‍ സെ​മി​ഫൈ​ന​ലി​ലെ​ത്തി. ഇ​റ്റ​ലി​യു​ടെ സീ​ഡി​ല്ലാ താ​രം കാ​മി​ല്ല ജി​യോ​ര്‍​ഗി​ക്കെ​തി​രെ 3-6, 6-3, 6-4.​ സ്കോറിനാണു  സെറീ​ന ജ​യി​ച്ചു​ക​യ​റി​യ​ത്.  13ാം സീ​ഡ്​ ജ​ര്‍​മ​നി​യു​ടെ ​ജൂ​ലി​യ ജോ​ര്‍​ജ​സാ​ണ്​ സെ​മി​യി​ല്‍ സെ​റീ​ന​യു​ടെ എ​തി​രാ​ളി.  ഒ​സ്​​റ്റ​പെ​േ​ങ്കാ 7-5, 6-4ന്​ ​​സ്​​ലോ​വാ​ക്യ​യു​ടെ സീ​ഡി​ല്ലാ താ​രം ഡൊ​മി​നി​ക ചി​ബു​ല്‍​കോ​വ​യെ ​പ​രാ​ജ​യ​​പ്പെ​ടു​ത്തി.

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സീ​ഡ്​ സ്​​പെ​യി​നി​​െന്‍റ റാ​ഫേ​ല്‍ ന​ദാ​ല്‍, അ​ഞ്ചാം സീ​ഡ്​ അ​ര്‍​ജ​ന്‍​റീ​ന​യു​ടെ യു​വാ​ന്‍ മാ​ര്‍​ട്ടി​ന്‍ ഡെ​ല്‍​പോ​ട്രോ, എ​ട്ടാം സീ​ഡ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ന്‍ ആ​ന്‍​ഡേ​ഴ്​​സ​ണ്‍, ഒ​മ്ബ​താം സീ​ഡ്​ അ​മേ​രി​ക്ക​യു​ടെ ജോ​ണ്‍ ഇ​സ്​​ന​ര്‍, 12ാം സീ​ഡ്​ സെ​ര്‍​ബി​യ​യു​ടെ നൊ​വാ​ക്​ ദ്യോ​കോ​വി​ച്, 13ാം സീ​ഡ്​ കാ​ന​ഡ​യു​ടെ മി​ലോ​സ്​ റ​വോ​നി​ച്, 24ാം സീ​ഡ്​ ജ​പ്പാ​​െന്‍റ കെ​യ്​ നി​ഷി​കോ​റി എ​ന്നി​വ​ര്‍ ക്വാ​ര്‍​ട്ട​റി​ലെ​ത്തി. ന​ദാ​ല്‍  ​ചെ​ക്​ റി​പ്പ​ബ്ലി​ക്കി​​െന്‍റ സീ​ഡി​ല്ലാ താ​രം ജി​റി വെ​സെ​ലി​യെ​യാ​ണ്​ തോ​ല്‍​പി​ച്ച​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*