Breaking News

വിംബിള്‍ഡണ്‍: പ്രമുഖ താരങ്ങളെല്ലാം ക്വാര്‍ട്ടറിലേക്ക്…

വിംബിള്‍ഡണില്‍ പ്രമുഖതാരങ്ങളായ റോജര്‍ ഫെഡറര്‍, റഫേല്‍ നദാല്‍, സെറീന വില്യംസ് എന്നിവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.ഒന്‍പതാം കിരീടം ലക്ഷ്യമിടുന്ന സ്വിസ് ഇതിഹാസമായ ഫെഡറര്‍ ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാരിനോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍  കെവിന്‍ ആന്‍ഡേഴ്‌സനാണ് ഫെഡററുടെ എതിരാളി. മുന്‍ ചാമ്പ്യനും ലോക ഒന്നാം നമ്ബറുമായ നദാല്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസലിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മറികടന്നത്. .

സെര്‍ബിയയുട നൊവാക് ദ്യോകോവിച് റഷ്യയുടെ കരേന്‍ കച്ചനോവിനെ എതിരില്ലാത്ത സെറ്റുകള്‍ക്കാണ് തറപറ്റിച്ചത്. ക്വാര്‍ട്ടറില്‍ കെയ് നിഷിക്കോരിയാണ് ദ്യോകോവിചിന്റെ എതിരാളി.  ഏഴുവട്ടം കിരീടം ചൂടിയ സെറീന വില്യംസ് റഷ്യയുടെ യോഗ്യതാ മത്സരം കളിച്ചെത്തിയ എവ്ജനിയ റോഡിനയെ അനായാസം തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. വിംബിള്‍ഡണില്‍ സെറീനയുടെ തുടര്‍ച്ചയായ പതിനെട്ടാം വിജയമാണിത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*