വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികരുടെ ജാമ്യാപേക്ഷ തള്ളി: അറസ്റ്റാകാമെന്ന് ഹൈക്കോടതി..!!

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കു ജാമ്യം ലഭിച്ചില്ല. ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ.ജോബ് മാത്യു, ഫാ.സോണിവര്‍ഗീസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

കേസ് ഡയറി വിശദമായി പഠിച്ചതായും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ വസ്തുതകള്‍ കേസ് ഡയറിയിലുണ്ടെന്നും സുപ്രീംകോടതി മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങള്‍ക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു.  മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. വീട്ടമ്മയുടെ പരാതി ഗൂഢലക്ഷ്യങ്ങളോടെ ആണെന്നായിരുന്നു വൈദികരുടെ വാദം.

വീട്ടമ്മയുടെ മൊഴി പ്രകാരം പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതികളുടെ വക്കീല്‍ വാദിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ച വൈദികര്‍, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്‌തെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*