വീടുകളിലെ കറന്റ് ബില്‍ വര്‍ധിക്കുമ്പോഴാണ് പലര്‍ക്കും വിഷമം തോന്നുന്നത് എന്നാല്‍,ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ അതിനെ മറിക്കടക്കം…

വീടുകളിലെ കറന്റ് ബില്‍ വര്‍ധിക്കുമ്പോഴാണ് പലര്‍ക്കും വിഷമം തോന്നുന്നത്. എന്നാല്‍ കറന്റ് ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടിലെ കറന്‍റ് ചാര്‍ജ് പകുതിയായി കുറയ്ക്കാന്‍ കഴിയും. പക്ഷേ ആരും ഇതത്ര കാര്യമാക്കാറില്ല. വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍.എയര്‍ കണ്ടീഷണര്‍ സര്‍വീസ് ചെയ്യുകയും കേടുപാടു തീര്‍ക്കുകയും ചെയ്യുക, പ്രത്യേകിച്ച്‌ വേനല്‍ക്കാലത്ത്.

സൂര്യ പ്രകാശം കടക്കുംവിധം നിര്‍മാണസമയത്ത് മേല്‍ക്കൂരയില്‍ കണ്ണാടി ഓടുകള്‍ പതിക്കുക.എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിക്കുക. ട്യൂബ് ലൈറ്റുകള്‍ക്കും കോംപാക്‌ട്ഫ്ളൂറസന്‍റ് ലാമ്ബുകള്‍ക്കും വേണ്ടുന്ന വൈദ്യുതിയെക്കാള്‍ കുറച്ച്‌ മതിഎല്‍.ഇ.ഡി ക്ക്. എല്‍. ഇ.ഡി ബള്‍ബുകള്‍ കൂടുതല്‍ ഈടും നില്‍ക്കും.ബാല്‍ക്കണി, ബാത്ത്റൂം എന്നിവിടങ്ങളില്‍ ഡിം ലൈറ്റുകള്‍ ഉപയോഗിക്കുക.

ഡെക്കറേഷന്‍ ലൈറ്റുകള്‍, കണ്‍സീല്‍ഡ് ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇവ ആവശ്യത്തിന് പ്രകാശം നല്‍കില്ലെന്ന് മാത്രമല്ല കൂടുതല്‍കറണ്ടും ഉപയോഗിക്കും.വിലകുറഞ്ഞ, പഴക്കംചെന്ന ഫാനുകള്‍ വളരെക്കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമെന്നു മറക്കരുത്. പകല്‍ സമയം ലൈറ്റുകള്‍ ഒഴിവാക്കാം.കേടായ പൈപ്പുകളിലൂടെ വെള്ളം ചോരുന്നത് വാട്ടര്‍ ടാങ്കിലെ വെള്ളംവേഗത്തില്‍ തീരാന്‍ കാരണമാകും. ഇത് മൂലം ഇടയ്ക്കിടെ ടാങ്കില്‍ വെള്ളംഅടിയ്ക്കേണ്ടി വരുന്നത് വൈദ്യുതി ബില്‍ കൂട്ടും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*