വസ്‌ത്രധാരണത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇവയാണ്…!!

ഒരാളുടെ വസ്ത്രധാരണത്തിലൂടെ അയാളുടെ സ്വഭാവവും വ്യക്തിത്വവും ഫാഷന്‍ സങ്കല്‍പ്പവും തിരിച്ചറിയാന്‍ കഴിയും. ഓഫീസിലേക്കായാലും സ്വകാര്യ ചടങ്ങിലായാലും വസ്‌ത്രധാരണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനുമാകും.

അങ്ങനെയുളള അഞ്ച് കാര്യങ്ങള്‍ നോക്കാം;

1. വൃത്തിയോടെയും വെടിപ്പോടെയും വേണം വസ്‌ത്രം ധരിക്കേണ്ടത്. 

2. വസ്‌ത്രങ്ങള്‍ കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കേണ്ടത്. കാണുമ്പോള്‍ തന്നെ ഒരു പുതുമ തോന്നണം. ഇസ്തിരിയിട്ട് ചുളിവില്ലാത്ത വസ്‌ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശീലിക്കണം.

3. വസ്‌ത്രധാരണത്തില്‍ മാത്രമല്ല, നമ്മുടെ പൊതുവെയുള്ള ലുക്കിലും വൃത്തിയും വെടിപ്പുമുണ്ടായിരിക്കണം. മുടി, താടി, നഖങ്ങള്‍ എന്നിയുടെ കാര്യത്തിലൊക്കെ ശ്രദ്ധ വേണം. നെയില്‍ പോളിഷ് ഇടുമ്പോഴും ഭംഗിയായി ഇടണം. 

4. ആഭരണങ്ങള്‍, മേക്കപ്പ് എന്നിവ അനുയോജ്യമായ രീതിയില്‍ ഇടാന്‍ ശ്രമിക്കുക.

5. പരിമളത്തിനായി, കടുത്ത സുഗന്ധമുള്ള ഡിയോഡറന്റോ സോപ്പോ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. മൂക്ക് തുളയ്‌ക്കുന്ന സുഗന്ധമുള്ള ഉല്‍പന്നങ്ങള്‍ ഒഴിവാക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*