വര്‍ഷങ്ങളുടെ അക്കാദമിക പാരമ്പര്യമുള്ള സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി?

ഉന്നത വിദ്യാഭ്യാസ മേഖലയെ നോക്കുകുത്തിയാക്കുന്ന നടപടികളുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ഉദ്ഘാടനം പോലും കഴിയാത്ത അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.ചരിത്രത്തിലില്ലാത്ത നിലയില്‍ രാജ്യത്തിന്റെ നാനാ മേഖലകളെയും നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ് മോഡി ഭരണം.രാജ്യത്തെ അക്കാദമിക നിലവാരത്തെയാകെ തകര്‍ക്കുന്ന നിലപാടുകളാണ് അധികാരത്തിലെത്തിയനാള്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.വര്‍ഷങ്ങളുടെ അക്കാദമിക പാരമ്ബര്യമുള്ള ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ തഴഞ്ഞുകൊണ്ടാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ തിരഞ്ഞെടുത്തത്.

വ്യത്യസ്ത പഠനമേഖലകളെ സംയോജിപ്പിച്ച പഠനശാഖ വേണം, സൂര്യോദയ സാങ്കേതികവിദ്യകളിന്മേല്‍ ഗവേഷണം നടക്കണം, സ്വദേശികളും വിദേശികളുമായ അധ്യാപകരും കുട്ടികളും വേണം, ലോകോത്തരസ്ഥാപനങ്ങളോടു കിടപിടിക്കുന്ന ഭൌതികസൌകര്യങ്ങളുണ്ടാകണം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ നിന്നും ഇരുപത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെ ഇതിനായി നിയോഗിക്കുകയും ചെയ്തെങ്കിലും മാനദണ്ഡങ്ങളുള്ള ആറുസ്ഥാപനങ്ങളെ മാത്രമെ ഉള്ളു എന്നാണ് സമിതിയുടെ കണ്ടെത്തല്‍.

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ മുംബെയിലെയും ദില്ലിയിലെയും ഐഐടി, ബങ്കളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, രാജസ്ഥാനിലെ ബിര്‍ള ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി, മണിപ്പാല്‍ അക്കാദമി ഫോര്‍ ഹയര്‍ എജ്യൂക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് പട്ടികയിലുള്ള മറ്റു പേരുകള്‍.അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ജെഎന്‍യു ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ പരിഗണിച്ചില്ല.കേന്ദ്ര സര്‍ക്കാറിന്‍റെ വിദ്യാഭ്യാസ വിരുദ്ധ ജനവിരുദ്ധ നയങ്ഹള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്ന് വന്ന സ്ഥാപനമാണ് ജെഎന്‍യു.രാജ്യദ്രോഹികളുടെ കേന്ദ്രമെന്ന് ബിജെപി രാജ്യത്താകമാനം ജെഎന്‍യുവിനെതിരെ ക്യാമ്ബെയ്ന്‍ നടത്തുന്നതിനിടയില്‍ ക‍ഴിഞ്ഞ വര്‍ഷം രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ജെഎന്‍യു വിന് ലഭിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*