വർഷങ്ങളായി ഫോൺ സെക്സിൽ അടിമപ്പെട്ടു പോയ കൊച്ചിക്കാരനായ ഒരു യുവാവ്‌ വിവാഹം ചെയ്തപ്പോൾ സംഭവിച്ചത്‌ ഞെട്ടിക്കുന്നത്..!!

പനി പോലെ ഒരു അസുഖം വന്നാൽ മരുന്ന് വാങ്ങുന്ന ലാഘവത്തിൽ ഇന്ന് എല്ലാവർക്കും സെക്സോളജിസ്റ്റിനെ കാണാനും സംശയങ്ങൾ തീർക്കുവാനും ഉള്ള സാഹചര്യങ്ങൾ ഉണ്ട്. സ്ത്രീയ്ക്കോ പുരുഷനോ പല രീതിയിൽ ഉള്ള കുഴപ്പങ്ങളും കുറവുകളും ഉണ്ടാകും.ഇത്തരം സംശയങ്ങൾ മനസ്സിനുള്ളിൽ‍ കുഴിച്ചിട്ട് തീർക്കാനുള്ളതല്ല ജീവിതം.

പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് സെക്സ് തെറപ്പിസ്റ്റ് ഡോ. കെ. പ്രമോദിന്റെ (ഡോ. പ്രേമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്. ഇടപ്പള്ളി, കൊച്ചി.) അദ്ദേഹത്തെ തേടി എത്തിയ ഒരു പ്രധാന ലൈംഗിക സംശയത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ കുറിപ്പ് ഏറെ ശ്രദ്ധ ആകർഷിക്കുന്നതാണ്.

അദ്ദേഹത്തെ തേടി എത്തിയ ഒരു പ്രധാന ലൈംഗിക സംശയം ആയിരുന്നു വിവാഹത്തിന് മുമ്പ് ഫോൺ സെക്സിൽ ഏർപ്പെടുമായിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞ ശേഷവും അത് തുടരുന്നു. നേരിട്ടുള്ള ലൈംഗിക ബന്ധത്തെക്കാൾ ഫോണിലൂടെയുള്ള ലൈംഗിക സുഖമാണ് ആസ്വദിക്കാൻ കഴിയുന്നത്. ഇതൊരു മാനസിക പ്രശ്നമാണോ? എന്നുള്ള ഒരാളുടെ സംശയം.

ഇതിന് അദ്ദേഹം നൽകുന്ന മറുപടി ഇങ്ങിനെ.., ഏത് കാര്യം ആയാലും തമാശയ്ക്ക് തുടങ്ങി പിന്നീടത് സ്ഥിരമാക്കുന്നത് നിങ്ങൾ അതിൽ അടിമപ്പെട്ടു എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. പങ്കാളി കൂടെയില്ലാതെ ഒറ്റയ്ക്ക് താമസിക്കുമ്പോൾ ലൈംഗിക സംതൃപ്തിക്ക് വേണ്ടി മറ്റ് മാർഗങ്ങളില്ലാതെ ഇൗ മാർഗം സ്വീകരിക്കുന്നവർ ഒരുപാട് പേരുണ്ട്. എന്നാൽ പങ്കാളി കൂടെ ഉള്ളപ്പോൾ നേരിട്ടുള്ള ശാരീരിക ബന്ധത്തിന് സാഹചര്യമുണ്ടായിട്ടും ചില ആളുകൾ നടത്തുന്ന ഇത്തരം ഫോൺ സെക്‌സ് ഏർപ്പാടുകളെയെല്ലാം തന്നെ വൈകൃതം എന്നു തന്നെ ആണ് പറയുന്നത്.

ഫോണിൽ കൂടെ നേരിട്ട് കാണാതെ മറ്റൊരാളുമായി ഉള്ളിലുള്ള ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് പുരുഷന്മാരെ സംബന്ധിച്ച് അത്ര വലിയ മഹത്തരമായ കാര്യമല്ലെന്ന തിരിച്ചറിവാണ് ആദ്യം ഒരാൾക്ക് വേണ്ടത്. ഇത്തരം ഫോൺ പരിപാടികൾ എല്ലാം ഒരു ദുർബലന്റെ പ്രകടനം ആയിട്ടെ കണക്കാക്കാൻ കഴിയൂ.

ഭാര്യയെ ഉപേക്ഷിച്ച് ഇത്തരം ഫോൺ പരിപാടികൾ നടത്താൻ ഒരുങ്ങുന്ന പുരുഷന്മാർ മനസ്സിലാക്കേണ്ട പ്രധാന വസ്തുത മാനസിക രോഗത്തെ പോലെ ഉള്ള ഭയാനകമായ ഒരു മാനസിക വൈകൃതത്തിന് ആണ് നിങ്ങൾ അടിമപെട്ടിരിക്കുന്നത് എന്നാണ്. ഇത്തരം വൈകൃതങ്ങളിൽ നിന്നും മോചിതരാകാൻ ഒട്ടും നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ ഒരു കൗൺസിലറുടെ ഉപദേശങ്ങൾ തേടുന്നത് ആയിരിക്കും ഉചിതം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*