ട്രെ​യി​നി​ല്‍ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച കു​ട്ടി​ക​ളെ പോ​ലീ​സും ശി​ശു​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്നു ര​ക്ഷ​പ്പെ​ടു​ത്തി

കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നി​ല്‍ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച കു​ട്ടി​ക​ളെ ജാ​ര്‍​ഖ​ണ്ഡി​ല്‍വെച്ച് പോ​ലീ​സും ശി​ശു​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​.ട്രെ​യി​നി​ല്‍​ കടത്താന്‍ ശ്രമിച്ച 108 കു​ട്ടി​ക​ളെയാണ്  ര​ക്ഷ​പ്പെ​ടു​ത്തിത്ണ്. ഇതില്‍  ബൊ​ക്കാ​റോ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നിന്ന്  87 ആ​ണ്‍​കു​ട്ടി​ക​ളെ​യും റാ​ഞ്ചി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നിന്ന് 21 കുട്ടികളെയുമാണ് രക്ഷപ്പെടുത്തിയത്.

തെ​ല​ങ്കാ​ന​യി​ലെ ഒ​രു മ​ദ്ര​സ​യി​ലേ​ക്കാ​ണു കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും ജ​മാ​ത്ര നാ​രാ​യ​ണ്‍​പു​രി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്.ഇ​വ​രു​ടെ സം​ര​ക്ഷ​ണം ശി​ശു​ക്ഷേ​മ സമിതി ഏറ്റെടുത്തു.ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലേ​ക്കു​ള്ള ട്രെ​യി​നി​ല്‍​നി​ന്ന് 26 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നൂ​റി​ന​ടു​ത്ത് കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തു​ന്ന​ത്.ആ​ല​പ്പു​ഴ-​ധ​ന്‍​ബാ​ദ് എ​ക്സ്പ്ര​സി​ല്‍ കുട്ടികളോടൊപ്പം കണ്ട ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. .

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*