തൊഴില്‍ നിഷേധനം:കശുവണ്ടിതൊഴിലാളികള്‍ സമരത്തിലേക്ക്…

കാപ്പക്‌സ് മാനേജിംഗ് ഡയറക്ടറുടെ ഏകാധിപത്യപരമായ നിലപാടുകളില്‍ പ്രതിഷേധിച്ച്‌ കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സില്‍(എഐടിയുസി) കാപ്പക്‌സ് ഫാക്ടറികളില്‍ പണിമുടക്കാന്‍ തീരുമാനിച്ചു. ഫാക്ടറികളില്‍ ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡും അറിയാതെ മാനേജിംഗ് ഡയറക്ടര്‍  ചില തൊഴിലാളികളുടെ തൊഴില്‍ നിഷേധിച്ചുകൊണ്ട് ഫാക്ടറി മാനേജര്‍ക്ക് വാക്കാല്‍ ഉത്തരവ് നല്‍കിയതായും അവര്‍ പറഞ്ഞു.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയും ഒഴിവ് ശമ്ബളം, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍

വച്ചുതാമസിപ്പിക്കുകയും ചെയ്യുന്നു. കാപ്പക്‌സിന് ഗവണ്‍മെന്റ് നല്‍കുന്ന ഫണ്ട് ദുര്‍വിനിയോഗം ചെയ്ത് തന്റെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ആഡംബരയാത്രകള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണെന്ന് വ്യാപകമായ പരാതിയുണ്ട്.ഇതിനെതിരെ ശബ്ദിക്കുന്ന ജീവനക്കാരെയും തൊഴിലാളികളെയും സ്ഥലംമാറ്റുകയോ

പിരിച്ചുവിടുകയോ ചെയ്യുന്ന നടപടികളുണ്ടാകുന്നു. ഡയറക്ടര്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കിക്കൊണ്ട് മാനേജിംഗ് ഡയറക്ടറുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളാണിതെല്ലാമെന്ന് വ്യാഖ്യാനിച്ചാണ് ഈ ദുഷ്പ്രവൃത്തികള്‍ നടപ്പാക്കുന്നത്. ഇതിനെതിരെ വരുംദിവസങ്ങളില്‍ കാപ്പക്‌സിന് മുന്നില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*