തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് ലക്ഷം രൂപവിലമതിക്കുന്ന കഞ്ചാവ് പിടികൂടി…!!

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചാക്കില്‍ നിന്നും ലക്ഷങ്ങളുടെ കഞ്ചാവ് പിടികൂടി. മൂന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ കണ്ടെടുത്ത ചാക്കില്‍ നിന്നാണ് വിപണിയില്‍ മൂന്ന് ലക്ഷം രൂപ വില വരുന്ന കഞ്ചാവ് പൊതികള്‍ ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ആര്‍പിഎഫ് എസ്‌ഐ ഷിനോജ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചാക്ക് കണ്ടെടുത്തത്. ട്രയിന്‍ വഴി തിരൂരിലെത്തിച്ച കഞ്ചാവ് വിതരണക്കാര്‍ക്ക് നല്‍കുന്നതിനായി ഫ്‌ലാറ്റ്‌ഫോമിലെ യാത്രക്കാര്‍ ശ്രദ്ധിക്കാത്ത സ്ഥലങ്ങളില്‍ സൂക്ഷിച്ചതാകാമെന്നാണ് സൂചന.

തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് കടക്കുവാനുള്ള വഴിയിലാണ് ചാക്ക് കണ്ടത്തിയത്. ട്രെയിനില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് കഞ്ചാവ് ഇട്ടു നല്‍കി ഇവിടെയുള്ള ലഹരിക്കടത്തുകാര്‍ ഇത് ശേഖരിക്കുകയാണ് പതിവ് രീതി. കഞ്ചാവ് ചാക്ക് ട്രയിനില്‍ നിന്നും ഇറക്കുന്നതിനിടെ
റെയില്‍വേ പൊലീസിനെ കണ്ടതോടെ ഉപേക്ഷിച്ചതാകാമെന്നും പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*