തണ്ണീര്‍മുക്കം ബണ്ട് തുറന്നു കൊടുക്കാതിരിക്കുന്നത് വന്‍വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തില്‍…

കുട്ടനാട് പ്രളയത്തില്‍ മുങ്ങിക്കിടക്കുമ്ബോഴും വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്നതിന് വേണ്ടി തണ്ണീര്‍മുക്കം ബണ്ട് തുറന്നു കൊടുക്കാതിരിക്കുന്നത് വന്‍വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തില്‍ കുറ്റപ്പെടുത്തി. തണ്ണീര്‍മുക്കം ബണ്ട് ഉള്‍പ്പടെ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകേണ്ട മാര്‍ഗങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. കുട്ടനാട്ടില്‍ വെള്ളപ്പൊക്കം കാരണം ജനം നരകിക്കുമ്ബോഴും തണ്ണീര്‍മുക്കം ബണ്ടിലെ പഴയ മണ്‍ചിറ പൊളിക്കാതെ അതിന്റെ മണലിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച്‌ തര്‍ക്കിക്കുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട്ടില്‍ നിന്ന് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള മറ്റൊരു മാര്‍ഗമായ തോട്ടപ്പള്ളി സ്പില്‍വേയിലെ പൊഴി മുറിക്കുന്നതടക്കം ജലനിര്‍ഗമന മാര്‍ഗങ്ങള്‍ സുഗമമാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ടായത് വന്‍വീഴ്ചയാണ്. ഇതിനെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണം. കുട്ടനാട്ടില്‍ ഉള്‍പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ശുദ്ധജലവും ഭക്ഷണവും ഇപ്പോഴും എത്തുന്നില്ല. കുട്ടനാട് സാംക്രമിക രോഗങ്ങളുടെ പിടിയിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*