താജ് മഹല്‍ ഒന്നുകില്‍ അടച്ചുപൂട്ടുക അല്ലെങ്കില്‍ പൊളിച്ചുനീക്കണം; സുപ്രീംകോടതി..!!

ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ് മഹലിനോടുള്ള കേന്ദ്രസര്‍ക്കാറിന്‍റെ അവഗണനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഒന്നുകില്‍ ഈ സ്മാരകം അടച്ചു പൂട്ടുകയോ അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചരിത്ര സ്മാരകത്തിന്‍റെ അറ്റകുറ്റപണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്രസര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്.

ഈഫല്‍ ടവറിനെ താരതമ്യം ചെയ്തു കൊണ്ടാണ് സുപ്രീംകോടതി താജ്മഹലിന്‍റെ മനോഹാരിതയെ ചൂണ്ടിക്കാട്ടിയത്. വെറും ടി.വി ടവര്‍ പോലുള്ള ഈഫല്‍ ടവര്‍ വിനോദ സഞ്ചാരികളുടെ യൂറോപ്പിലെ ഇഷ്ട കേന്ദ്രമാണ്. 80 ലക്ഷം സന്ദര്‍ശകരാണ് ഈഫല്‍ ടവര്‍ കാണാന്‍ എത്തുന്നത്. എന്നാല്‍, നമ്മുടെ താജ് മഹല്‍ അതിനേക്കാള്‍ എത്ര മനോഹരമാണ്. മികച്ച രീതിയില്‍ പരിപാലിച്ചാല്‍ വിദേശ നാണ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് സാധിക്കും. നിങ്ങളുടെ ഉദാസീനത കൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.

താജ് മഹല്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ വ്യാവസായിക യൂനിറ്റ് ആരംഭിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിച്ച സംഭവത്തില്‍ താജ് ട്രപീസിയം സോണി (ടി.ടി.ഇസഡ്)നോട് സുപ്രീംകോടതി വിശദീകരണം തേടി. നേരത്തെ, താജിന്‍റെ പരിപാലനത്തില്‍ വീഴ്ച വരുത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒാഫ് ഇന്ത്യയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*