സ്വവര്‍ഗ ലൈംഗികത: ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഓരോ പൗരനും ഭരണഘടനപ്രകാരം സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി..

ആരെ ജീവിത പങ്കാളിയാക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ടെന്ന് സുപ്രീം കോടതി. സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ​ ബെഞ്ചിന്റെ പരാമര്‍ശം. ഇഷ്ടമുള്ള ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ എല്ലാവ‌ര്‍ക്കും അവകാശമുണ്ട്. ആ പങ്കാളി സ്വന്തം ലിംഗത്തില്‍ പെട്ടതോ എതിര്‍ ലിംഗത്തിലുള്ളതോ ആകാമെന്നും കോടതി പറഞ്ഞു.അതേസമയം,​ നിലവില്‍ ഇത് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അനുഛേദം 377ന്റെ നിയമപരമായവശം മാത്രമേ പരിഗണിക്കൂവെന്ന് കോടതി രാവിലെ വാദം കേള്‍ക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു.

സ്വവര്‍ഗ പങ്കാളികളുടെ വേര്‍പിരിയല്‍, ജീവനാംശം, ദത്തെടുത്ത കുട്ടികളില്‍മേലുള്ള അവകാശം തുടങ്ങിയ വിഷയങ്ങളെല്ലാം മറ്റൊരു അവസരത്തില്‍ പരിഗണിക്കാമെന്നും അവ ഭരണഘടനാ ബെഞ്ചില്‍ വരേണ്ടതല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നുഹൈക്കോടതി ഉത്തരവ് 2013 ല്‍ സുപ്രീം കോടതി റദ്ദാക്കി. ഈ ഉത്തരവിനെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജികളാണ് ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കായി എത്തിയത്. വിഷയത്തില്‍ മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് തള്ളിയാണ് കോടതി ഇന്ന് വാദംകേള്‍ക്കല്‍ ആരംഭിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*