സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമം…

പുതുപ്പാടിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി ഇടവക്കുന്നേല്‍ സജി കുരുവിളയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. . 60 ശതമാനം പൊള്ളലേറ്റതായാണ് വിവരം.വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.സാരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുളകുപൊടി മുഖത്ത് വിതറിയ ശേഷം പെട്രോളൊഴിച്ച്‌ തീക്കൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ആക്രമി സംഘം രക്ഷപ്പെട്ടു. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*