സ്വവര്‍ഗരതിക്കും വേശ്യാവൃത്തിക്കും സ്വീകാര്യത വേണം -സുപ്രീംകോടതി..!!

സ്വവര്‍ഗരതിക്ക്​ പൊതുസ്വീകാര്യത ലഭിച്ചാല്‍ എച്ച്‌​.​െഎ.വി വ്യാപിക്കുന്നത്​ തടയാനും ആരോഗ്യപ്രശ്​നങ്ങള്‍ നേരിടാനും സഹായകരമാകുമെന്ന്​ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച്​ അഭിപ്രായപ്പെട്ടു. വേശ്യാവൃത്തിക്ക്​ ലൈസന്‍സ്​ നല്‍കിയാലും അതാണുണ്ടാകുകയെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷനിയമം 377ാം വകുപ്പ്​ റദ്ദാക്കണമെന്നും ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ക്ക്​ വിവാഹം കഴിക്കാനുള്ള അവകാശം അനുവദിച്ച്‌​ നല്‍കണമെന്നും ആവശ്യപ്പെട്ട്​ സമര്‍പ്പിച്ച ഹരജി ബെഞ്ച്​ വിധി പറയാനായി മാറ്റി.

ക്രിസ്​ത്യന്‍ ചര്‍ച്ചുകള്‍ക്കു​ വേണ്ടി ഹാജരായ അഡ്വ. മനോജ്​ ജോര്‍ജ്​, ട്രസ്​റ്റ്​ ഒാഫ്​ ഗോഡ്​ മിനിസ്​ട്രീസിനു വേണ്ടി ഹാജരായ അഡ്വ. കെ.​ രാധാകൃഷ്​ണന്‍ എന്നിവര്‍ സ്വവര്‍ഗരതി​ കുറ്റകരമായി തുടരണമെന്ന്​ വാദിച്ചു. സ്വവര്‍ഗരതി എച്ച്‌​.​െഎ.വി വ്യാപിക്കുന്നതിന്​ കാരണമാകുമെന്ന ഇവരുടെ വാദം തള്ളിയ സുപ്രീംകോടതി എച്ച്‌​.​െഎ.വി വ്യാപിക്കുന്നത്​ തടയാനും ആരോഗ്യപ്രശ്​നങ്ങള്‍ നേരിടാനും സഹായകരമാകുമെന്ന്​ പറഞ്ഞു.

പൊതുസ്വീകാര്യത ഇല്ലാത്തതുമൂലം നിലവില്‍ സ്വവര്‍ഗരതിക്കാരായ വ്യക്തികള്‍ക്ക്​ വൈദ്യപരിരക്ഷ ലഭിക്കുന്നില്ലെന്നും അതിനാല്‍ അവരില്‍ ലൈംഗിക ബന്ധത്തിലൂടെയുണ്ടാകുന്ന രോഗങ്ങള്‍ പകരാന്‍ സാധ്യതയേറെയാണെന്നും ജസ്​റ്റിസ്​ ചന്ദ്രചുഡ്​​ പറഞ്ഞു. എല്ലാ തരം അടിച്ചമര്‍ത്തല​ും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതല്ല, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതാണ്​ ഇൗ രോഗങ്ങള്‍ക്കുള്ള കാരണം.

നിരോധനം ഒരു സാമൂഹിക പ്രശ്​നവും പരിഹരിച്ചി​ട്ടി​െല്ലന്ന്​ ജസ്​റ്റിസ്​ രോഹിങ്​​ടണ്‍ നരിമാന്‍ കൂട്ടിച്ചേര്‍ത്തു. വേശ്യാവൃ​ത്തിക്ക്​ ലൈസന്‍സ്​ നല്‍കിയാലേ അതിനെ നിയന്ത്രിക്കാനാകൂവെന്നും വിക്​ടോറിയന്‍ കാലത്തെ ധാര്‍മികത പറഞ്ഞ്​ അതിനനുവദിക്കാതിരുന്നാല്‍ ആരോഗ്യപ്രശ്​നങ്ങളുണ്ടാക്കുമെന്നും ജസ്​റ്റിസ്​ നരിമാന്‍ തുടര്‍ന്നു. ഇഷ്​ടമുള്ള ജീവിത പങ്കാളിയെ ലിംഗഭേദമില്ലാതെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചതാണെന്ന്​ സുപ്രീംകോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*