സ്വവര്‍ഗ്ഗ ലൈംഗികത എതിര്‍ത്ത യുവാവിനോട് സുഹൃത്തുക്കള്‍ ചെയ്തത് കൊടും ക്രൂരത..!

സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം എതിര്‍ത്ത യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. ആന്ധ്രാ സ്വദേശിയായ 27കാരനായ ബ്രഹ്മ റെഡ്ഡി എന്ന യുവാവിനെയാണ് സുഹൃത്തുക്കള്‍ ലൈംഗിക ബന്ധം നിരസിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ സുഹൃത്തായ സായ് കിരണ്‍ എന്ന യുവാവും മറ്റു സുഹൃത്തുക്കളും പിടിയിലായി.

സായ് കിരണിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബ്രഹ്മ. ഫാം ഹൗസില്‍ നടന്ന പാര്‍ട്ടിക്കു ശേഷം ഇവരെല്ലാം മദ്യ ലഹരിയിലായിരുന്നു. ഇതിനു പിന്നാലെ സായും മറ്റു ചില സുഹൃത്തുക്കളും ചേര്‍ന്ന് ബ്രഹ്മയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു.

ഇത് നിഷേധിച്ച്‌ അവിടെ നിന്ന് പോരാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലുകയായിരുന്നു. ബ്രഹ്മ സംഭവം മറ്റുള്ളവരോട് പറയുമോ എന്ന് ഭയന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിന് മൊഴിനല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*