സണ്ണി ലിയോണിന് ആ പ്രയോഗം ഉപയോഗിക്കാന്‍ യോഗ്യതയില്ല; ആഞ്ഞടിച്ച് സിഖ് സംഘടന..!!

ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘കരണ്‍ജീത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന ചിത്ത്രിനെതിരെ പ്രതിഷേധവുമായി സിഖ് സംഘടന. ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി(എസ്ജിപിസി)യാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ പേരിലെ ‘കൗര്‍’ എന്ന പ്രയോഗത്തിനെതിരെയാണ് പ്രതിഷേധം.

സിഖ് മതവിശ്വാസം പിന്തുടരാത്ത സണ്ണി ലിയോണിന് കൗര്‍ എന്ന പ്രയോഗം ഉപയോഗിക്കാന്‍ യോഗ്യതയില്ലെന്നാണ് എസ്ജിപിസിയുടെ പ്രധാന ആരോപണം. മാത്രമല്ല ഇത് മതവിശ്വാസങ്ങളെ ഹനിക്കുന്നതാണെന്നും എസ്ജിപിസി അഡീഷണല്‍ സെക്രട്ടറി കുറ്റപ്പെടുത്തി. ചിത്രത്തില്‍ കൗര്‍ എന്ന പ്രയോഗം ഉപയോഗിക്കാന്‍ സംഘടന അനുവദിക്കില്ലെന്നും സണ്ണി ലിയോണ്‍ മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

സണ്ണി ലിയോണ്‍ കേവലം ഒരു പോണ്‍താരം മാത്രമായിരുന്നില്ലെന്നും അവര്‍ അങ്ങിനെയൊരു കരിയറിലെത്തപ്പെടാനും പിന്നീട് ബോളിവുഡിലേക്ക് ചുവടു വെയ്ക്കാനുമുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന വെബ് സീരീസാണ് കരണ്‍ജിത് കൗര്‍. രാജ് അര്‍ജുന്‍, കരംവീര്‍ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂര്‍ എന്നിവര്‍ പരമ്പരയില്‍ അഭിനയിക്കുന്നു .ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. വെബ് സീരീസ് ആയെടുത്ത ചിത്രം ഈ മാസം പതിനാറ് മുതല്‍ സീ ചാനലില്‍ സംപ്രേഷണം ചെയ്യും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*