സുന്ദരന്മാര്‍ക്ക് മുന്‍ഗണന നല്‍കി 2019ല്‍ പുതിയ ചിത്രവുമായി ഒമര്‍ ലുലു…

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഒമര്‍ ലുലു തന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. 2019ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലേക്ക് നായകന്മാരേയും സഹനടന്മാരേയുമാണ് ആവശ്യം. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 21നും 25നും ഇടയില്‍ പ്രായമുള്ളവരെയാണ് ചിത്രത്തിലേക്ക് പരിഗണിക്കുന്നത്.പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ഒമര്‍ സംവിധാനം ചെയ്യുന്ന അഡാര്‍ ലൗ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അഡാര്‍ ലൗ പൂര്‍ത്തിയാക്കിയ ശേഷം ബാബു ആന്റണിയെ നായകനാക്കി പവ്വര്‍ സ്റ്റാര്‍ എന്ന ചിത്രമായിരിക്കും ഒമര്‍ സംവിധാനം ചെയ്യുക.

ഇതിന് ശേഷമായിരിക്കും പുതിയ ചിത്രത്തിലേക്ക് പ്രവേശിക്കുക.കറുത്ത സുന്ദരന്മാരും വെളുത്ത സുന്ദരന്മാരും തങ്ങളുടെ ഫോട്ടോയും മൊബൈല്‍ നമ്ബറും ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്യാനാണ് നിര്‍ദേശം. എഡിറ്റ് ടൂള്‍സ് ഉപയോഗിച്ച്‌ സുന്ദരമാക്കിയ ചിത്രങ്ങള്‍ അയക്കരുതെന്നും നിര്‍ദേശമുണ്ട്. ഇഷ്ടപ്പെടുന്നവരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറ് മാസത്തെ ട്രെയിനിംഗും നല്‍കുന്നതാണ്.2019ല്‍ ആരംഭിക്കുന്ന പുതിയ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഒമറിന്റെ നിര്‍മാണ സംരംഭമായ ഒമര്‍ ലുലു എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ആദ്യ ചിത്രമായിരിക്കും ഇതെന്നും സൂചനയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*