സ്ത്രീയുടെ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞ്ഞു; പോലിസ് പറയുന്നത് ഇങ്ങനെ…

കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞ്ഞു. ഉച്ചയ്ക്ക് 12.30 ഓടെയാണ് മനുഷ്യന്‍റെ അഴുകിയ കാല്‍ഭാഗം മാത്രം കരയ്ക്കടിഞ്ഞത്. ഇതൊരു സ്ത്രീയുടെ കാലിന്റെ ഭാഗം ആണെന്നാണ് സംശയം.വെള്ളത്തൂവല്‍ പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ എന്തെങ്കിലും വ്യക്തമാക്കാന്‍ സാധിക്കൂ എന്നാണ് പോലീസിന്‍റെ വിശദീകരണം. കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ അമ്പലത്തിന്‍റെ ഭാഗത്തായാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*