സ്റ്റാര്‍ക്കിനെ എനിക്ക് ഭയമാണ്…അയാള്‍ക്കെതിരെ ബാറ്റ് ചെയ്യില്ല: സ്മൃതി മന്ദാന..!!

ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ബാറ്റ് ചെയ്യാന്‍ പേടിയാണെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. 150 കിലോമീറ്ററിലധികമാണ് സ്റ്റാര്‍ക്കിന്റെ വേഗതയെന്നും മാരകമായ യോര്‍ക്കറുകള്‍ അദ്ദേഹത്തിന്റെ സവിശേഷതയാണെന്നും മന്ദാന കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും പേടിയുള്ള ബൗളരാണെന്ന് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ദാന. ‘ പുരുഷ ടീമിനെതിരെ ഞങ്ങള്‍ക്ക് കളിക്കേണ്ടി വരില്ല. എങ്കിലും സ്റ്റാര്‍ക്കിന്റെ ബൗളിംഗ് എനിക്ക് പേടിയാണ്.

മാത്യു ഹെയ്ഡന്റെയും കുമാര്‍ സംഗക്കാരയുടെയും ബാറ്റിംഗാണ് തന്റെ ക്രിക്കറ്റ് കരിയറിന് പ്രചോദനമായതെന്നും സ്മൃതി മന്ദാന പറഞ്ഞു. എല്ലാ ക്രിക്കറ്റ് താരങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ബാറ്റിംഗാണ് തന്നെ ബാറ്റിംഗിലേക്ക് നയിച്ചതെന്നും മന്ദാന കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പുരുഷ ടീം നായകന്‍ വിരാട് കോഹ്‌ലി മികച്ച ബാറ്റ്‌സ്മാനാണെന്നും അദ്ദേഹം തുടര്‍ച്ചയായി റണ്‍സ് കണ്ടെത്തുന്നുവെന്നും മന്ദാന പറഞ്ഞു.

2017 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് സ്മൃതി മന്ദാന. ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും മികച്ച റെക്കോര്‍ഡാണ് മന്ദാനയ്ക്കുള്ളത്. വനിതാ ബിഗ്ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റിന്റെ താരമാണ് മന്ദാന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*