സിനിമാ സംഘടനകളിലെ പ്രശ്‌നങ്ങള്‍ക്കെതിരെ നസ്‌റിയയക്ക് പറയാനുള്ളത് ഇതാണ്…!!

സിനിമയില്‍ കഴിഞ്ഞ നാലു വര്‍ഷം സജീവമല്ലാതിരുന്നിട്ടും താന്‍ അഭിനയിച്ച ചിത്രം വിജയിച്ചതിലും നേരത്തെ തന്നെ സ്‌നേഹിച്ചവരെല്ലാം കൂടെയുള്ളതിന്റെ സന്തോഷത്തിലുമാണ് നസ്‌റിയ. കഴിഞ്ഞ ദിവസം ‘കൂടെ’ തിയേറ്ററില്‍ പോയി കണ്ടെന്നും എല്ലാവരും സിനിമ ആസ്വദിക്കുന്നുണ്ടെന്നും നസ്‌റിയ വ്യക്തമാക്കി.

താരസംഘടനയായ എ.എം.എം.എയില്‍ അംഗമാണെങ്കിലും സജീവമല്ലാത്തതിനാല്‍ ഡബ്ല്യൂ.സി.സി പോലുള്ള മറ്റൊരു സംഘടനയിലും ചേരാനില്ലെന്ന് പറഞ്ഞ നസ്‌റിയ തന്റെ അഭിപ്രായങ്ങളെല്ലാം ഏറെ അടുപ്പമുള്ള അഞ്ജലി മേനോനോടും പാര്‍വതിയോടും പറയാറുണ്ടെന്നും വ്യക്തമാക്കി.

സിനിമയിലെ ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ രമ്യമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും എല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും നസ്‌റിയ അഭിപ്രായപ്പെട്ടു. നടി പാര്‍വതിക്കെതിരായി നടന്ന സൈബര്‍ ആക്രമണം ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതല്ലെന്നും കൂടെയുടെ ഷൂട്ടിംഗ് സമയത്താണ് ഇതുണ്ടായതെന്നും അതുകൊണ്ടുതന്നെ അവര്‍ നേരിടേണ്ടി വന്ന മോശമായ അവസ്ഥ മനസ്സിലാക്കിയെന്നും നസ്‌റിയ പറഞ്ഞു.

വളരെ കരുത്തുള്ള വ്യക്തിയായതിനാല്‍ പാര്‍വതിയെ ഇതൊന്നും ബാധിക്കില്ലെന്നും നമ്മളെ നമ്മളാക്കിയ ജനങ്ങളെ മാനിക്കണമെന്നും എന്നാല്‍ ഇത്തരം ആക്രമണങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നസ്‌റിയ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*